കാഞ്ഞങ്ങാട്: നിർധനരായ വൃക്ക രോഗികൾക്ക് തികച്ചും സൗജന്യമായി ഡയാലിസിസ് ചെയ്ത് നൽകുന്ന ചിത്താരി ഡയാലിസിസ് സെന്റർ ജീവകാരുണ്യ പ്രവർത്തകനും ഷാർജ കെ എം സി സി ജില്ലാ വൈസ് പ്രസിഡൻ്റുമായ ഷംസുദ്ധീൻ കല്ലുരാവി സന്ദർശിച്ചു. ചിത്താരി ഡയാലിസിസ് സെന്ററിൻ്റെ പ്രവർത്തനം മാതൃകാപരമാണെന്നും മുന്നോട്ടുള്ള പ്രവർത്തനത്തിൽ കൂടെയുണ്ടാകുമെന്നും ഷംസുദ്ധിൻ പറഞ്ഞു. സെന്ററിലെത്തിയ ഷംസുദ്ദീനെ ഡയാലിസിസ് സെന്റർ അഡ്മിനിസ്ട്രേറ്റർ ഷാഹിദ് പി വി, സഹായി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ശരീഫ് മിന്ന, കൺവീനർ സി.കെ കരിം എന്നിവർ ചേർന്ന് സ്വീകരിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ബഷീർ ചിത്താരി, ജംഷിദ് ചിത്താരി, സി എച്ച് മുഹമ്മദ് കുഞ്ഞി ഹാജി, മിഥ്ലാജ് കുശാൽ നഗർ, കരിം കല്ലുരാവി, ഷംസുദീൻ ഇകെ എന്നിവർ കൂടെ ഉണ്ടായിരുന്നു.
Photo: ചിത്താരി ഡയാലിസിസ് സെന്റർ ജീവകാരുണ്യ പ്രവർത്തകനും ഷാർജ കെ എം സി സി ജില്ലാ വൈസ് പ്രസിഡൻ്റുമായ ഷംസുദ്ധീൻ കല്ലുരാവി സന്ദർശിക്കുന്നു.
0 Comments