കേരള മീഡിയ അക്കാദമി ഫെലോഷിപ്പ് നേടിയ ഫസലുറഹ്‌മാനെ അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ആദരിച്ചു

കേരള മീഡിയ അക്കാദമി ഫെലോഷിപ്പ് നേടിയ ഫസലുറഹ്‌മാനെ അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ആദരിച്ചു




കാഞ്ഞങ്ങാട് : മാധ്യമങ്ങളും മുസ്ലിം ന വോത്ഥാനവും എന്ന വിഷയത്തില്‍ കേരള മീഡിയ അക്കാദമി ഫെലോഷിപ്പ് നേടിയ കാഞ്ഞങ്ങാട് ചന്ദ്രിക ലേഖകന്‍ ഫസലുറഹ്മാനെ  മുസ്ലിംലീഗ് അജാനൂർ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങ് പ്രസിഡന്റ് മുബാറക്ക് ഹസൈനാർ ഷാജിയുടെ ആദ്യക്ഷതയിൽ ജില്ലാ വൈസ് പ്രസിഡന്റ് വൺഫോർ അബ്ദുൽ റഹിമാൻ ഉദ്ഘാടനം ചെയ്തു.  മണ്ഡലം പ്രസിഡന്റ് ബഷീർ വെള്ളിക്കോത്ത് അഭിനന്ദന പ്രഭാഷണം നടത്തി ജനറൽ സെക്രട്ടറി ബഷീർ ചിത്താരി സ്വാഗതം പറഞ്ഞു പഞ്ചായത്തിന്റെ സ്നേഹോപഹാരം പ്രസിഡന്റ് മുബാറക്ക് ഹാജി ഫസലുറഹ്‌മാന് കൈമാറി.

ചടങ്ങിൽ തെരുവത്ത് മൂസ ഹാജി,ഹമീദ് ചേരെക്കാടത്ത്, സി. മുഹമ്മദ്‌ കുഞ്ഞി, എ. ഹമീദ് ഹാജി, കെ. എം. മുഹമ്മദ്‌ കുഞ്ഞി, മുഹമ്മദ്‌ കുഞ്ഞി കപ്പണക്കാൽ,ഖാലിദ് അറബിക്കാടത്ത്,ഷംസുദീൻ മാട്ടുമ്മൽ,കെഎംസിസി ഭാരവാഹികളായ സി.എച്ച് അഷറഫ് കൊത്തിക്കാൽ, സി.എച്ച് സലാം, ഖാലിദ് ബല്ല, യൂനുസ് യു. വി,മിദ്‌ലാജ് കുശാൽ നഗർ, അഷറഫ് ആവിയിൽ, ഫാറൂഖ് കൊളവയൽ, അബൂബക്കർ കൊളവയൽ, ആസിഫ് ബദർ നഗർ,ജംഷീദ് കുന്നുമ്മൽ,കരീം മൈത്രി,മുഹമ്മദ്‌ സുലൈമാൻ, ആയിഷ ഫർസാന,സി. കുഞ്ഞാമിന, മറിയകുഞ്ഞി കൊളവയൽ,ഷക്കീല ബദറുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു. ഫസലുറഹ്‌മാൻ മറുപടി പ്രസംഗം നടത്തി

Post a Comment

0 Comments