കേരളത്തിലെ ആദ്യത്തെ ഫുഡ് ബിനാലെ "കല്ലുമ്മക്ക" ബേക്കൽ ബീച്ച് പാർക്കിൽ

കേരളത്തിലെ ആദ്യത്തെ ഫുഡ് ബിനാലെ "കല്ലുമ്മക്ക" ബേക്കൽ ബീച്ച് പാർക്കിൽ




ബേക്കൽ: കല്ലുമ്മക്ക ഫുഡ് ബിനാലെ എന്ന പേരിൽ  കേരളത്തിലെ ആദ്യത്തെ ഭക്ഷണ മേള ബേക്കലിൽ.ബി.ആർ.ഡി.സി യുടെയും ബേക്കൽ ബീച്ച് പാർക്കിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കുടുംബശ്രീ, ബേക്കലിലെ താജ് ,ലളിത്, ഗേറ്റ് വേ, എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളുടെയും, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെയും സഹകരണത്തോടെ ഏപ്രിൽ അഞ്ച് മുതൽ 20 വരെയാണ് ബേക്കൽ ബീച്ച് പാർക്കിൽ ഫുഡ് ബിനാലെ സംഘടി പ്പിക്കുന്നത്. കാസർകോടിൻ്റെ സ്വന്തം വിഭവങ്ങൾ മുതൽ  ദേശവും കടന്ന് രാജസ്ഥാനിൻ്റെ രുചിക്കൂട്ടുകൾ വരെ കുടുംബശ്രീ സ്റ്റാളുകളിൽ ഒരുക്കും.ഹൈദരാബാദി ബിരിയാണി, വിവിധ ഇന്ത്യൻ ചൈനീസ് വിഭവങ്ങളുടെ സ്റ്റാളുകളുമുണ്ടാവും. 


ബേക്കലിലെ പഞ്ചനക്ഷ ഹോട്ടലുകളായ താജ്, ലളിത്, ഗേറ്റ് വേ എന്നീ റിസോർട്ടുകളുടെ സ്റ്റാളുകളിൽ പ്രിമിയം ഭക്ഷണ വിഭവങ്ങൾ ഏപ്രിൽ 12 മുതൽ സന്ദർൾകർക്ക്  താങ്ങാവുന്ന വിലയിൽ പാർക്കിൽ ലഭ്യമാക്കും.ഏഷ്യൻ കോൺടിനെൻ്റൽ ഭക്ഷണമായിരിക്കും ബേക്കലിലെ പഞ്ചനക്ഷത്ര ഹോട്ടലുകൾ ഒരുക്കുക.


കാസറഗോഡ് കുടുംബശ്രീ ഒരുക്കുന്ന ചിക്കൻ സുക്ക, നെയ്പത്തിരി, പുളിവാളൻ തുടങ്ങിയ വിഭവങ്ങൾ, വയനാട് കുടുംബശ്രീ ഒരുക്കുന്ന പോത്തിൻ കാല്, മലബാർ ബിരിയാണി,  കോഴി പെരട്ട്, തുടങ്ങിയ ഇനങ്ങളും കോഴിക്കോട് കുടുംബശ്രീ ഒരുക്കുന്ന മലബാർ സ്നാക്സ്, കരിഞ്ചീരക കോഴി എന്നീ വിഭവങ്ങളും അട്ടപ്പാടി കുടുംബശ്രീയുടെ വനസുന്ദരി,  സോലൈ മില്ലൻ എന്നീ വിഭവങ്ങളും  എറണാകുളം കുടുംബശ്രീ ഒരുക്കുന്ന വിവിധ തരം ജ്യൂസുകൾ കൊല്ലം കുടുംബശ്രീയുടെ  വിവിധ തരം പായസങ്ങൾ രാജസ്ഥാനിൽ നിന്നുള്ള വിവിധയിനം രുചിയേറും വിഭവങ്ങൾ എന്നിവ കുടുംബശ്രീ സ്റ്റാളുകളിലുണ്ടാവും.


കല്ലുമ്മക്കയോടനുബന്ധിച്ച് കുടുംബശ്രീ പ്രവർത്തകർക്ക് വേണ്ടി ഏപ്രിൽ 11 ന് സിനിമാറ്റിക്ക് ഡാൻസ്, 12 ന് കൈ കൊട്ടിക്കളി, 19 ന് ഫാഷൻ ഷോ, 20 ന് നാടൻ പാട്ട്, എന്നീ കലാ പരിപാടികളുടെ മത്സരം നടക്കും. മത്സരത്തിൽ കുടുംബശ്രീ പ്രവർത്തകരെ കൂടാതെ മറ്റുള്ളവർക്കും പങ്കെടുക്കാം. മികച്ച കലാ പ്രകടനങ്ങൾക്ക് ക്യാഷ് അവാർഡ് നൽകും. കലാ പരിപാടിയിൽ പങ്കെടുക്കുന്നവർ പരിപാടിയുടെ രണ്ട് ദിവസം മുമ്പെങ്കിലും 8078515289 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ  ചെയ്യണം.


ക്യൂ. എച്ച്  ഗ്രൂപ്പ് ബി.ആർ.ഡി.സിയിൽ നിന്നും പാർക്ക് ഏറ്റെടുത്ത ശേഷം സന്ദർശകർക്ക് വേണ്ടി വിവിധ ആകർശകങ്ങളാണ് പാർക്കിൽ ഒരുക്കിയത്.  150 അടി ഉയരത്തിലേക്കുയർത്തിയ പ്ലാറ്റ് ഫോമിലിരുന്ന് കൊണ്ട് കടലിൻ്റെയും കരയുടെയും കാഴ്ചകൾ കണ്ട് ആഘോഷിക്കാനും ഭക്ഷണം കഴിക്കാനുമുള്ള സ്കൈ ഡൈനിംഗ്, വിവിധ അഡ്വഞ്ചർ ആക്ടിവിറ്റികൾ, പെറ്റ് ഫോറസ്റ്റ്, 30 ഓളം സോഫ്റ്റ് ഗെയിംസിൻ്റെ ആർക്കേഡ് ഗെയിം സോൺ, ഫുഡ് സ്ട്രീറ്റ്, ഷോപ്പിംഗ് സ്ട്രീറ്റ് എന്നിവയും പാർക്കിൽ സ്ഥിരമായി പാർക്കിൽ ഒരുക്കിയിട്ടുണ്ട്.കുടുബശ്രീ കല്ലുമ്മക്ക ഫുഡ് ബിനാലെ 05-04-2025 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ജില്ലാ പോലീസ് മേധാവി ശിൽപ ഡി IPS ഉൽഘാടനം ചെയ്യും.


കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കാനുള്ള  വൃത്തിയും ഭംഗിയുമുള്ള ബീച്ചിനടുത്തുള്ള ദക്ഷിണേന്ത്യയിലെ മികച്ച പാർക്കായി ബേക്കൽ ബീച്ച്പാർക്കിനെ മാറ്റിയെടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ബേക്കൽ ബീച്ച് പാർക്ക് ബി.ആർ.ഡി.സിയിൽ നിന്നും ഏറ്റെടുത്ത കത്തർ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് അധികൃതർ അറിയിച്ചു. ബി.ആർ.ഡി.സി മാനേജർമാരായ യൂ.എസ്.പ്രസാദ്, കെ എൻ സജിത്ത്, ബീച്ച് പാർക്ക് ഡയറക്ടർ അനസ് മുസ്തഫ , കുടുംബ ശ്രീ ജില്ലാ അസിസ്റ്റൻ്റ് കോർഡിനേറ്റർ ഹരിദാസ് ഡി, കുടുംബശ്രീ ഐഫ്രം കോർഡിനേറ്റർ സജിത്ത് വി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.


Post a Comment

0 Comments