ഞായറാഴ്‌ച, ഏപ്രിൽ 06, 2025



കാഞ്ഞങ്ങാട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രതിവർഷം ലഭ്യമാക്കേണ്ടുന്ന വികസന ഫണ്ട് ഗണ്യമായി വെട്ടിക്കുറച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ അജാനൂർ പഞ്ചായത്ത് UDF കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാപ്പകൽ സമരം സംഘടിപ്പിച്ചു തെക്കെപുറത്ത് വെച്ച് നടന്ന സമരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ബഷീർ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ മുബാറക്ക് ഹസൈനാർ ഹാജി അധ്യക്ഷത വഹിച്ചു ജനറൽ കൺവീനർ പി. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. തെരുവത്ത് മൂസ ഹാജി, ഹമീദ് ചെരെക്കാടത്ത്, പി. എം. ഫാറൂഖ്,എക്കാൽ കുഞ്ഞി രാമൻ,സി. വി.കമാരൻ, എ.ഹമീദ് ഹാജി,സി. മുഹമ്മദ്‌ കുഞ്ഞി, ബഷീർ ചിത്താരി, കെ.എം. മുഹമ്മദ്‌ കുഞ്ഞി, കപ്പണക്കാൾ മുഹമ്മദ്‌ കുഞ്ഞി, ഖാലിദ് അറബിക്കാടത്ത്, ഷംസുദീൻ മാട്ടുമ്മൽ,തമ്പാൻ, കൃഷ്ണൻ താനത്തുങ്കാൽ,ഗംഗാധരൻ, എം.പി. നൗഷാദ്,നദീർ കൊത്തിക്കാൽ,പി. എം. ഫൈസൽ, ജംഷീദ് കുന്നുമ്മൽ, സി.കെ. ഇർഷാദ്,ശ്രീനിവാസൻ മടിയൻ,രവീന്ദ്രൻ അജാനൂർ,ഷുക്കൂർ പള്ളിക്കാടത്ത്, ഇഖ്ബാൽ വെള്ളിക്കോത്ത്,പി. അബൂബക്കർ ഹാജി,സലീം ബാരിക്കാട്,സി.കെ. ശറഫുദ്ധീൻ, ആയിഷ ഫർസാന,ലക്ഷ്മി തമ്പാൻ,ഷീബ ഉമർ, പി. കുഞ്ഞാമിന,ഹാജറ സലാം,ഷക്കീല ബദറുദ്ധീൻ,മറിയകുഞ്ഞി തുടങ്ങിയവർ പങ്കെടുത്തു

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ