അനുമതിയില്ലാതെ വെടിക്കെട്ട്; മധൂര്‍ ക്ഷേത്ര ഉത്സവ കമ്മിറ്റിക്കെതിരെ കേസ്

അനുമതിയില്ലാതെ വെടിക്കെട്ട്; മധൂര്‍ ക്ഷേത്ര ഉത്സവ കമ്മിറ്റിക്കെതിരെ കേസ്




കാസര്‍കോട്: അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് മധൂര്‍ ക്ഷേത്ര ഉത്സവ കമ്മിറ്റിക്കെതിരെ പൊലീസ് കേസെടുത്തു. വിദ്യാനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ യു.പി വിപിന്‍ നേരിട്ടാണ് കേസെടുത്തത്. ഏപ്രില്‍ അഞ്ചിന് രാത്രി 11.30മണിയോടെ മധൂര്‍ ശ്രീമദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിനു 150 മീറ്റര്‍ പടിഞ്ഞാറു മാറിയുള്ള ഒഴിഞ്ഞ പാടത്ത് വച്ച് വെടിക്കെട്ട് നടത്തിയെന്ന് വിദ്യാനഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. അഷ്ടബന്ധ ബ്രഹ്‌മകലശോത്സവത്തിന്റെയും മൂഡപ്പ സേവയുടെയും ഉത്സവാഘോഷ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിലുള്ള ആളുകള്‍ ഉദാസീനമായും അവിവേകത്തോടെയും ഉത്സവം കാണാന്‍ വന്ന പൊതുജനങ്ങള്‍ക്കും മറ്റും അപകടം ഉണ്ടാക്കാന്‍ ഇടയാക്കുന്ന തരത്തില്‍ യാതൊരു വിധ അനുമതിയും ഇല്ലാതെ സ്‌ഫോടക ഇനത്തില്‍പ്പെട്ട പടക്കങ്ങള്‍ ഉപയോഗിച്ച് വെടിക്കെട്ട് ഡിസ്‌പ്ലേ നടത്തിയെന്നും കേസില്‍ പറയുന്നു. സ്‌ഫോടക വസ്തു നിയമ പ്രകാരമാണ് കേസ്.

Post a Comment

0 Comments