തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണാഭരണം വാങ്ങിക്കൂട്ടാന്‍ പറ്റിയ സമയമാണിത്. കാരണം നാലുദിവസത്തിനിടെ 2,500 ഓളം രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപയാണ് ഇന്ന് മാത്രം കുറഞ്ഞത്. ഇതോടെ കേരളത്തിലെ ഇന്നത്തെ വില 65,800 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 8,225 രൂപയുമായി. രണ്ടാഴ്ചയ്ക്ക് ശേഷമാണ് കേരളത്തിലെ സ്വര്‍ണവില പവന് 66,000ത്തിന് താഴെയെത്തുന്നത്.ദിവസവും കൂടിക്കൊണ്ടിരുന്ന സ്വര്‍ണവില, ആഗോളപ്രതിഭാസങ്ങള്‍മൂലം ഈ മാസം മൂന്ന് മുതലാണ് ഇടിയാന്‍ തുടങ്ങിയത്. അന്ന് പവന് 68,480 രൂപയായിരുന്നു. പിറ്റേന്ന് ഒറ്റയടിക്ക് 1280 രൂപ കുറഞ്ഞു. അന്നുതൊട്ട് ഇന്ന് വരെ പവന് രണ്ടായിരത്തിലധികം രൂപയുടെ ഇടിവാണ് കേരളാ വിപണിയില്‍ മാത്രം രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും ഈ പ്രവണത തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ണ വിലയില്‍ 38 ശതമാനം വരെ ഇടിവ് ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നത്.
കഴിഞ്ഞ മാസം 20ന് 66,480 രൂപയായി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡ് ഇട്ട സ്വര്‍ണം ഇടക്ക് കുറഞ്ഞെങ്കിലും പിന്നീട് തിരിച്ചുകയറിയാണ് റെക്കോഡ് തിരുത്തിയത്. പവന് ആയിരം കുറഞ്ഞ ശേഷം കഴിഞ്ഞ ആഴ്ച മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില മുന്നേറുന്നതിനിടെയാണ് വന്നതുപോലെ തിരിച്ചിറങ്ങുന്നത്.
ഓഹരി വിപണിയിലെ ചലനങ്ങളും ആഗോളവിപണിയിലെ മാറ്റങ്ങളുമാണ് കേരളത്തിലെ സ്വര്‍ണ വിപണിയിലും പ്രതിഫലിക്കുന്നത്.
0 Comments