കാഞ്ഞങ്ങാട്: അപ്രതീക്ഷിതമായി എത്തിയ വേനൽമഴ കാസർകോട് ജില്ലയിൽ കനത്ത നഷ്ടമുണ്ടാക്കി. മലയോര മേഖലയുൾപ്പെടെ ജില്ലയിൽ കനത്ത മഴയാണുണ്ടായത്. പലേടത്തും രണ്ടു മണിക്കൂർ നിർത്താതെ പെയ്ത മഴ വലിയ ആശ്വാസമായതിനു പുറമെ കാറ്റും ഇടിമിന്നലും നാശവും വിതച്ചു.
കനത്ത കാറ്റിലും മഴയിലും മുക്കൂടിലെ എം എ സുബൈറിന്റെ വീടിന് മുകളിൽ പാകിയിരുന്ന ഓടുകൾ പറന്നുപോയി. വീട്ടുമുറ്റത്തെ മരം കടപുഴകി വീണു. മലയോര മേഖലകളിലും ശക്തമായ മഴ ലഭിച്ചു. ഇന്നലെ 4.30 മണിയോടെ ആരംഭിച്ച മഴ മണിക്കൂറോളം തുടർന്നു. മടിയനിൽ പുതുതായി നിർമിച്ച കെട്ടിട ഉടമ റോഡിന് സമാന്തരമായി മണ്ണിട്ട് നികത്തിയത് കാരണം മുൻ കാലങ്ങളിൽ PWD സ്ഥലത്തൂടെ ഒഴുകി പോയിരുന്ന വെള്ളം മൂന്ന് കടകളിലേക്ക് കയറി. പി ഡബ്ള്യു ഡി അന്വേഷണം ആരംഭിച്ചു.
0 Comments