കാഞ്ഞങ്ങാട്:ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങൾ അടക്കം ലംഘിച്ചു കൊണ്ട് വിചാരധാരയുടെ പ്രയോഗവത്കരണം വിളംബരം ചെയ്ത് മോഡീ ഗവണ്മെന്റ് പാസാക്കിയ വഖഫ് ഭേദഗതി നിയമത്തിനെതിരെ മുസ്‌ലിം ലീഗ് നടത്തുന്ന പോരാട്ടങ്ങളുടെ ഭാഗമായി ഈ മാസം 16 ന് കോഴിക്കോട് നടക്കുന്ന വഖഫ് സംരക്ഷണ റാലിയിൽ കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ നിന്ന് 1500 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ പ്രസിഡന്റ് ബഷീർ വെള്ളിക്കോത്തിന്റെ അധ്യക്ഷതയിൽ ചേർന്ന മണ്ഡലം മുസ്‌ലിം ലീഗ് ഭാരവാഹികൾ,പഞ്ചായത്ത് നഗരസഭ പ്രസിഡന്റ് ജനറൽ സെക്രെട്ടറിമാർ,പോഷക ഘടകങ്ങളുടെ പ്രസിഡന്റ് ജനറൽ സെക്രെട്ടറിമാർ എന്നിവരുടെ യോഗം പരിപാടികളാവിഷ്കരിച്ചു.ഈ മാസം 10,11 തീയതികളിൽ പഞ്ചായത്ത് മുനിസിപ്പൽ കമ്മിറ്റികൾ യോഗം ചേരും.മലപ്പുറം ജില്ലയെക്കുറിച്ചും മുസ്‌ലിം സമുദായത്തേക്കുറിച്ചും അസത്യപൂർണ്ണമായ വിഷ പ്രസ്താവന ചെയ്ത വെള്ളാപ്പള്ളിയെ മഹത്വവൽക്കരിക്കാനും അകറ്റി നിർത്തേണ്ട വിഷജീവിയുടെ സ്വീകരണം ഉത്ഘാടാനം ചെയ്യാനും മത്സരിക്കുന്ന മുഖ്യനെയും കൂട്ടരെയും സിപിഎമ്മിൽ അണിചേർന്ന മതേതരവാദികൾ തിരിച്ചറിയണമെന്ന് യോഗം ആവശ്യപ്പെട്ടു.കാഞ്ഞങ്ങാട് സി എച് സെന്ററിലേക്ക് ഇക്കഴിഞ്ഞ റമദാൻ രണ്ടാം വെള്ളിയാഴ്ച സമാഹരിച്ച തുക വിവിധ പഞ്ചായത്ത് കമ്മിറ്റികൾ നിയോജക മണ്ഡലം കമ്മിറ്റിക്ക് കൈമാറി.ഈ മാസം 23 ന് നടക്കുന്ന സി എച് അസ്‌ലം സ്മരണിക പ്രകാശനം വിജയിപ്പിക്കാൻ യോഗം ആഹ്വാനം ചെയ്തു. ജനറൽ സെക്രെട്ടറി കെ കെ ബദറുദ്ദീൻ സ്വാഗതം പറഞ്ഞു.ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ എൻ എ ഖാലിദ് മേൽഘടക തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു.അഷ്‌റഫ് എടനീർ സി കെ റഹ്മത്തുള്ള,എ പി ഉമ്മർ, ഹമീദ് ചേരക്കാടത്ത് മുസ്തഫ തായനൂർ പി എം ഫാറൂഖ്,താജുദ്ദീൻ കമ്മാടം,എം എസ് ഹമീദ് ഹാജി,ടി അന്തുമാൻ,കെ കെ ജാഫർ,കെ എം മുഹമ്മദ് കുഞ്ഞി,എ സി എ ലത്തീഫ്,ഇബ്രാഹിം ചെമ്നാട്, ഇബ്രാഹിം മൗലവി കെ എച് ശംസുദ്ദീൻ,റമീസ് ആറങ്ങാടി,പി എം ഫൈസൽ പ്രസംഗിച്ചു.
0 Comments