ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ര വിമാനത്താവളത്തില്‍ വിമാനം ലാന്റ് ചെ്ത ഉടനെ പൈലറ്റ് മരിച്ചു. ശ്രീനഗര്‍-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് അര്‍മാന്‍ ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
വിമാനത്തിനുള്ളില്‍വച്ചു ഛര്‍ദ്ദിച്ച അര്‍മാനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് അധികൃതര്‍ പറഞ്ഞു.
അര്‍മാന്റെ വിയോഗത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അനുശോചനം രേഖപ്പെടുത്തി. ഈ സമയത്ത് ഞങ്ങള്‍ അര്‍മാന്റെ കുടുംബത്തോടൊപ്പമുണ്ട്. അര്‍മാന്റെ നഷ്ടം നേരിടാന്‍ ആവശ്യമായ എല്ലാ സഹായവും കുടുംബത്തിനു നല്‍കും.
ഈ ദുഃഖകരമായ അവസ്ഥയില്‍ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും അനാവശ്യമായ ആരോപണങ്ങള്‍ ഒഴിവാക്കണമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് പറഞ്ഞു.
0 Comments