കാഞ്ഞങ്ങാട്: വൃക്ക രോഗികളുടെ പ്രയാസം എത്രത്തോളം ഉണ്ട് എന്ന് ആ കുഞ്ഞു മനസ്സിന് ഒരുപക്ഷേ അറിയില്ലായിരിക്കാം, എങ്കിലും സഹജീവികളോടുള്ള സ്‌നേഹവും, കരുതലും, നന്മയും ആവോളം ഉണ്ട് നോർത്ത് ചിത്താരിയിലെ അഞ്ചു വയസ്സുകാരി ഫാത്തിമത്ത് ഫൈഹക്കും സഹോദരൻ മൂന്ന് വയസ്സുകാരൻ അഹമ്മദ് ഫസക്കും. കുടുക്കയില്‍ സ്വരൂപിച്ച തങ്ങളുടെ സമ്പാദ്യമായ ഒമ്പതിനായിരത്തോളം രൂപയാണ് നിരവധി വൃക്ക രോഗികൾക്ക് പൂർണ്ണമായും സൗജന്യമായി ഡയാലിസിസ് ചെയ്തു നൽകി മാതൃകയായ ചിത്താരി ഡയാലിസിസ് സെന്ററിന് നൽകിയത്. നോർത്ത് ചിത്താരിയിലെ സലീമിന്റെയും തസീനയുടെയും മക്കളാണ്. ഫൈഹ പാലക്കുന്ന് ഗ്രീൻ വുഡ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ യു കെ ജി വിദ്യാർത്ഥിനിയാണ്. തുക ഡയാലിസിസ് സെൻറ്റർ അഡ്മിനസ്ട്രേറ്റർ ഷാഹിദ് പി വിക്ക് കൈമാറി.
0 Comments