ഭാര്യാ മാതാവിന്റെ കുളിസീന്‍ പകര്‍ത്തിയ മരുമകൻ കസ്റ്റഡിയില്‍

ഭാര്യാ മാതാവിന്റെ കുളിസീന്‍ പകര്‍ത്തിയ മരുമകൻ കസ്റ്റഡിയില്‍


കാഞ്ഞങ്ങാട്:  ഭാര്യാമാതാവ് കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി അയച്ചുകൊടുത്തുവെന്ന പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. 40 വയസ്സുകാരിയുടെ പരാതി പ്രകാരമാണ് രാജപുരം പൊലീസ് സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയതിനു കേസെടുത്തത്.

ഏതാനും ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. ഭാര്യാവീട്ടിലെത്തിയതായിരുന്നു യുവാവ്. ഈ സമയത്ത് കുളിക്കുകയായിരുന്ന ഭാര്യാ മാതാവ് അറിയാതെ മരുമകന്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഇക്കാര്യം ഭാര്യാമാതാവ് അറിഞ്ഞിരുന്നില്ല. ദൃശ്യങ്ങള്‍ തന്റെ ഫോണിലേക്ക് അയച്ചു കിട്ടിയപ്പോഴാണ് സംഭവം അവര്‍ അറിഞ്ഞതെന്നു പറയുന്നു. ഉടന്‍ രാജപുരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതി പൊലീസിന്റെ പിടിയിലായതായാണ് സൂചന.

Post a Comment

0 Comments