കാഞ്ഞങ്ങാട്: സാമൂഹ്യ സാംസ്കാരിക രാഷ്ട്രിയ മേഖലകളിലെ സജീവ സാനിധ്യവും സി പി എം കൂളിക്കാട് ബ്രാഞ്ച് സെക്രട്ടറിയുമായിരിക്കെ അകാലത്തിൽ വിടപറഞ്ഞ കൂളിക്കാട് രാഘവൻ്റെ ഓർമ ദിനത്തിൽ വ്യക്ക രോഗികൾക്ക് തണലേകി മക്കൾ. പാവപ്പെട്ട വൃക്ക രോഗികളുടെ ആശ്വാസ കേന്ദ്രമായ സൗത്ത് ചിത്താരിയിലെ സൗജന്യ ഡയാലിസിസ് സെന്ററിൻ്റെ ചാലഞ്ച് പദ്ധതിയിൽ പങ്കാളിയായി മാതൃകാ പ്രവർത്തനം നടത്തിയാരിക്കുകയാണ് മക്കൾ. കൂളിക്കാട് രാഘവന്റെ ചരമ ദിനത്തിൽ സെൻ്റെറിലെത്തിയ മകൻ സുനിൽകുമാർ ഡയാലിസിസ് സെൻ്റെർ അഡ്മിനസ്ട്രേറ്റർ ഷാഹിദ് പി വിക്ക് തുക കൈമാറി. ചടങ്ങിൽ കരിം ചിത്താരി, വാർഡ് മെമ്പർ സികെ ഇർഷാദ്, അബ്ദുൾ റഹ്മാൻ ചിത്താരി എന്നിവർ പങ്കെടുത്തു.
0 Comments