ഉപ്പളയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് കാഞ്ഞങ്ങാട് സ്വദേശി മരിച്ചു

ഉപ്പളയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് കാഞ്ഞങ്ങാട് സ്വദേശി മരിച്ചു



കാഞ്ഞങ്ങാട്; കാസർകോട് – മംഗ്ളൂരു റൂട്ടിൽ ഉപ്പള ദേശീയപാതയിലെ ഉപ്പള ഗേറ്റിൽ ഉണ്ടായ വാഹനാപകടത്തിൽ കാഞ്ഞങ്ങാട് സ്വദേശിയായ ഓട്ടോ ഡ്രൈവർ മരണപ്പെട്ടു . മോഹനൻ എന്ന ആളാണ് മരണപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം 5:30 മണിയോടെയാണ് അപകടം. മോഹനൻ ഓടിച്ച ഓട്ടോറിക്ഷയും ഡസ്റ്റർ കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു . അപകടത്തിന്റെ ശബ്ദം കേട്ട് എത്തിയ പരിസരവാസികളാണ് പൂർണമായും തകർന്ന ഓട്ടോറിക്ഷയിൽ നിന്ന് ഡ്രൈവർ മോഹനനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ രക്ഷപ്പെടുത്താനായില്ല. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ. മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു .

Post a Comment

0 Comments