ബേക്കൽ: കാറിൽ കൊണ്ട് പോവുകയായിരുന്ന ഒരുകോടി പതിനേഴരലക്ഷംരൂപ പൊലീസ് പിടിച്ചു. ബേക്കൽ പൊലീസ് ഇന്ന് രാവിലെ കോട്ടിക്കുളത്ത് നിന്നുമാണ് പണം പിടിച്ചത്. കോട്ടിക്കുളം ഹോട്ടൽ പരിസരത്ത് നിർത്തിയിട്ടിരുന്ന കാറിൽ നിന്നുമാണ് പണം കണ്ടെത്തിയത്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. പണം എണ്ണി തിട്ടപ്പെടുത്തി കഴിഞ്ഞു. രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. കേസെടുത്ത് പണം കോടതിയിൽ കൈമാറുമെന്ന് പൊലീസ് പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ