കാസര്‍കോട് ജില്ലാ ഭരണം സ്തംഭനത്തിലെന്ന് മുസ്ലിം ലീഗ്

കാസര്‍കോട് ജില്ലാ ഭരണം സ്തംഭനത്തിലെന്ന് മുസ്ലിം ലീഗ്




കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഒരു കാലത്തുമുണ്ടായിട്ടില്ലാത്ത ഭരണസ്തംഭനമാണെന്നു മുസ്ലിം ലീഗ് ജില്ലാ ജന.സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ ആരോപിച്ചു. ജില്ലാ കളക്ടര്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്കു പിന്നില്‍ പരക്കം പായുകയാണെന്നു അറിയിപ്പില്‍ അദ്ദേഹം പറഞ്ഞു.

ദേശീയ പാതയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആവലാതികള്‍, സര്‍ക്കാര്‍ ഓഫീസുകളിലെ ആളില്ലാ കസേരകള്‍, മുടങ്ങിക്കിടക്കുന്ന പ്രാദേശിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, കാസര്‍കോട് വികസന പാക്കേജ് അട്ടിമറിക്കല്‍, വകുപ്പുതല യോഗങ്ങളുടെ മുടക്കം, കെട്ടിക്കിടക്കുന്ന ഗണ്‍ലൈസന്‍സ് അപേക്ഷകള്‍, വാര്‍ഡ് വിഭജനത്തിലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കു വിരുദ്ധമായ കരടുപട്ടിക എന്നിവ പരിഹാരമില്ലാത്ത പ്രശ്‌നങ്ങളാക്കി മാറ്റിയിരിക്കുകയാണെന്നു പാര്‍ട്ടി ജില്ലാ നേതൃയോഗം ആരോപിച്ചു. ജനകീയ പ്രശ്‌നം രൂക്ഷമായിരിക്കെ ജില്ലാ കളക്ടര്‍ ട്രെയിന്‍ മാര്‍ഗം ന്യൂഡല്‍ഹിക്കു യാത്ര തിരിക്കുകയാണെന്നു അറിയിപ്പ് അപലപിച്ചു.

ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ആധ്യക്ഷ്യം വഹിച്ചു. എ. അബ്ദുറഹ്‌മാന്‍, സി.ടി അഹമ്മദലി, എംഎല്‍എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്, കെ.ഇ.എ ബക്കര്‍, എ.എം കടവത്ത്, എന്‍.എ ഖാലിദ്, ടി.എ മൂസ, അബ്ദുല്‍ റഹ്‌മാന്‍, എ. അബ്ബാസ്, ടിസിഎം റഹ്‌മാന്‍, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി പ്രസംഗിച്ചു.

Post a Comment

0 Comments