കളനാട്ട് കാറുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കളനാട്ട് കാറുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു




കാസര്‍കോട്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡില്‍ ഞായറാഴ്ച അര്‍ധരാത്രിയുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. നാലുപേര്‍ക്ക് പരിക്ക്. ഇവരില്‍ രണ്ടു പേരെ ഗുരുതരമായ പരിക്കുകളോടെ മംഗ്‌ളൂരുവിലെ ആശുപത്രിയിലും മറ്റു രണ്ടു പേരെ കാസര്‍കോട്, നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബേക്കല്‍, മലാംകുന്ന്, തെല്ലാഞ്ഞിയിലെ അശോകന്റെ മകന്‍ എ. അനന്തു (26)ആണ് മരിച്ചത്. പ്രണവ് (26), അക്ഷയ് (26) എന്നിവര്‍ മംഗ്‌ളൂരുവിലെ ആശുപത്രിയിലും സൗരവ് (26), അശ്വിന്‍ (25) എന്നിവര്‍ നുള്ളിപ്പാടിയിലെ ആശുപത്രിയിലും ചികിത്സയിലാണ്.


കാസര്‍കോട് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ആള്‍ട്ടോ കാറും കാഞ്ഞങ്ങാട് നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന ഇന്നോവയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

താഴെ കളനാട്ടെ ബസ് സ്റ്റോപ്പിനു സമീപത്തു ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് അപകടം. അനന്തുവും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ആള്‍ട്ടോ കാറില്‍ കാഞ്ഞങ്ങാട് ഭാഗത്തു നിന്നും എത്തിയ ഇന്നോവ കാറിടിച്ചാണ് അപകടം. സിനിമ കണ്ടു വീടുകളിലേക്ക് മടങ്ങുകയായിരുന്നു അനന്തുവും സുഹൃത്തുക്കളും. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. അപകടത്തില്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു.

മത്സ്യത്തൊഴിലാളിയാണ് മരണപ്പെട്ട അനന്തു. അമ്മ: ലത. സഹോദരങ്ങള്‍: അനീഷ്, ജയശ്രീ.

Post a Comment

0 Comments