ബുധനാഴ്‌ച, മേയ് 07, 2025


കണ്ണൂര്‍ പയ്യന്നൂര്‍ കരിവെള്ളൂരില്‍ വിവാഹദിവസം രാത്രി ഭര്‍തൃവീട്ടിലെ അലമാരയില്‍ നിന്ന് മോഷണം പോയ നവവധുവിന്റെ 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തി. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ ഇന്നു രാവിലെയാണ് വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയില്‍ ആഭരണങ്ങള്‍ കണ്ടത്. പ്ലാസ്റ്റിക് കവറില്‍ കെട്ടിയായിരുന്നു ആഭരണം വീടിന് സമീപം ഉപേക്ഷിച്ചത്. കവര്‍ന്ന മുഴുവന്‍ ആഭരണങ്ങളും കവറില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വിവാഹദിനത്തിലാണ് നവവധുവിന്റെ ആഭരണങ്ങള്‍ മോഷണം പോയത്. ഭര്‍തൃവീട്ടിലെ മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ ഊരിവച്ച സ്വര്‍ണാഭരണങ്ങളാണ് അന്ന് തന്നെ മോഷണം പോയത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ വീടുമുഴുവന്‍ തിരഞ്ഞെങ്കിലും ആഭരണങ്ങള്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കുയായിരുന്നു.  അന്വേഷണത്തില്‍ പിടിക്കപ്പെടുമെന്ന ഭയത്തില്‍ മോഷ്ടാവ് സ്വര്‍ണം ഉപേക്ഷിക്കുകയായിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ