ജനിച്ച് മൂന്നാം ദിവസം തെരുവിൽ നിന്ന് ദത്തെടുത്തു വളർത്തിയ മകൾ ആൺസുഹൃത്തുക്കളുമായി ചേർന്ന് വളർത്തമ്മയെ കൊന്നു. ഗജപതി ജില്ലയിലെ പരാലഖേമുൻഡി ഒഡീഷയിലെ ഗജപതി ജില്ലയിലെ പരാലഖേമുൻഡി നഗരത്തിലാണ് മനഃസാക്ഷിക്ക് നിരക്കാത്ത ക്രൂരകൃത്യം അരങ്ങേറിയത്. അൻപത്തിനാലുകാരിയായ രാജലക്ഷ്മി കർ ആണ് കൊല്ലപ്പെട്ടത്.
ഒഡീഷയിലെ ഭുവനേശ്വറിന്റെ തെരുവിൽ മൂന്നു ദിവസം പ്രായമുള്ളപ്പോൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പെൺകുഞ്ഞിനെ ആ അമ്മ സ്നേഹവും ലാളനയും നൽകി വളർത്തി. എന്നാൽ വളർന്ന് പതിമൂന്നാം വയസ്സിൽ തനിക്ക് സംരക്ഷണവും ജീവിതവും നൽകിയ അമ്മയെ ആ പെൺകുട്ടി നിഷ്‌ഠൂരം കൊലപ്പെടുത്തിയത്.
എട്ടാം ക്ലാസുകാരിയായ പെൺകുട്ടി രണ്ട് ആൺസുഹൃത്തുക്കളുമായി ചേർന്നാണ് ക്രൂരകൃത്യം നടത്തിയത്. സംഭവത്തിൽ പെൺകുട്ടിയെയും ക്ഷേത്രത്തിലെ പൂജാരിയായ ഗണേഷ് റാത് (21), സുഹൃത്ത് ദിനേഷ് സാഹു (20) എന്നിവരെ അറസ്റ്റു ചെയ്തു. രണ്ടു പുരുഷൻമാരുമായുള്ള മകളുടെ ബന്ധത്തെ രാജലക്ഷ്മി എതിർത്തിരുന്നു.
0 Comments