വെള്ളിയാഴ്‌ച, മേയ് 30, 2025



കാഞ്ഞങ്ങാട് : ചിത്താരി പുഴ കരകവിഞ്ഞു നിരവധി വീടുകൾ വെള്ളത്തിൽ. സമീപത്തെ നിരവധി വീടുകൾ ഏത് സമയത്തും വെള്ളം കയറുമെന്ന അവസ്ഥയിലുമാണ്. രാത്രിയുണ്ടായ ശക്തമായ മഴയിലാണ് പുഴ കര കവിഞ്ഞത്. പുഴയിൽ തടയണ നിർമ്മാണം നടക്കുന്നതിനാൽ ഒഴുക്ക് തടഞ്ഞതാണ് വെള്ള പൊക്കത്തിന് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു. നിരവധി കുടുംബങ്ങൾ വീട് വിട്ടിറങ്ങി.

ചിത്താരി വി. പി.റോഡ്,  കൂളിക്കാട്,മല്ലമ്പലം നോർത്ത് ചിത്താരി കൊട്ടിലങ്ങാട് ഭാഗങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. കൊട്ടിലങ്ങാട് - അള്ളം കോട് റോഡിൽ വെള്ളം കയറി ഇത് വഴി ഗതാഗതം സ്തംഭിച്ചു. മഴ ശക്തമായാൽ കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിനടിയിലാവും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ