തിങ്കളാഴ്‌ച, ജൂൺ 02, 2025

ചിത്താരി 
യുണൈറ്റഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ  പ്ലസ് 2, എസ്.എസ്.എൽ സി,യു എസ് , എസ് എസ്, എൽഎസ്എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ
വിദ്യാർഥികളെയും,
മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച പൊതുപ്രവർത്തകരേയും  അനുമോദിക്കുകയും മെമ്പർഷിപ്പ് വിതരണവും നടത്തി 

പ്ലസ് ടു പരീക്ഷയിൽ 
 1200 ൽ 1200 മാർക്ക് നേടി ജില്ലയുടെ അഭിമാനമായി മാറിയ ദേവിക ഉൾപ്പെടെ 22 വിദ്യാർത്ഥികളെയാണ്  യുണൈറ്റഡ് ക്ലബ്ബ് അനുമോദിച്ചത്

വാർഡ് മെമ്പർ സി കെ ഇർഷാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു
ക്ലബ്ബ് പ്രസിഡൻ്റ് മിന്ന ഷെരീഫ് അദ്ധ്യക്ഷതവഹിച്ചു 
ജനറൽ സെക്രട്ടറി ഹനീഫ ബി കെ സ്വാഗതം പറഞ്ഞു
സന്നദ്ധ പ്രവർത്തകരായ 
വിനോദ് താനത്തിങ്കൽ, 
മജീദ് ചിത്താരി ,
ബടുവൻ അബ്ദുല്ല  എന്നിവരെയും ചടങ്ങിൽ വെച്ച് ആദരിച്ചു

അബ്ദുള്ള വളപ്പിൽ
ക്ലബ്ബ് പ്രസിഡൻ്റ് മിന്നാ ഷെരീഫിൽ നിന്നും
മെമ്പർഷിപ്പ് കൈപ്പറ്റി ഉദ്ഘാടനം ചെയ്തു

ക്ലബ്ബ് വൈസ് പ്രസിഡൻ്റ് വൈസ് പ്രസിഡൻ്റ്    : വിനോദ് താനത്തിങ്കൽ 
ഷറഫുദ്ദീൻ വെസ്റ്റ് ഇന്ത്യ ,ഹബീബ് കൂളിക്കാട്,
മിഥിലാജ്  ഈസ്ഹാക്ക്,  
മുതിർന്ന മെമ്പർ  താനത്തുങ്കൽ കൃഷ്ണൻ , യൂസഫ് പാറമ്മൽ ,  ഉസ്മാൻ അക്കരെ , അഷ്ഫക്ക്, താഹിർ, ശിഹാബ് കുളത്തിങ്കൽ , അൻവർ എം കെ , ഷാനിദ് സി എം, അബ്ദുള്ള  കൂളിക്കാട്, കുഞ്ഞഹമ്മദ് ലണ്ടൻ, ഫലാഹ് , ഫായിസ് അബ്ദുള്ള ,നജാദ്‌ ,
ബഷീർ കുശാൽ, കുഞ്ഞഹ്മദ് , ജംഷീദ് കുന്നുമ്മൽ,
ഹബീബ് മാട്ടുമ്മൽ, മുഹമ്മദ് കുഞ്ഞി ഖത്തർ, ഷറഫു തിടിൽ, ഹസി കൊത്തിക്കാൽ, സുബൈദ, ജെഷീദ
തുടങ്ങിയവർ സംസാരിച്ചു
ക്ലബ് ട്രഷറർ   ജാഫർ, സി എച്ച്   നന്ദി പറഞ്ഞു

 

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ