വ്യാഴാഴ്‌ച, ജൂൺ 05, 2025


ഉദുമ: ടൗണ്‍ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി പാലക്കുന്ന് ടൗണില്‍ സ്ഥാപിച്ച ഡിവൈഡറിലിടിച്ച് ചരക്കുലോറി മറിഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം. മഹാരാഷ്ട്ര, കോലാപ്പൂരില്‍ നിന്നു കണ്ണൂരിലേക്ക് പഞ്ചസാരയുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഡിവൈഡറിലിടിച്ച ലോറി നാലു സോളാര്‍ വിളക്കുകള്‍ തകര്‍ത്ത ശേഷമാണ് മറിഞ്ഞത്. വിവരമറിഞ്ഞ് എത്തിയ ബേക്കല്‍ പൊലീസ് ലോറി ഡ്രൈവര്‍ ഇജാസിനെ കസ്റ്റഡിയിലെടുത്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ