കെ.എച്ച്.എം സ്കൂളിൽ കെ.ജി കുരുന്നുകൾക്ക് പുതുമയാർന്ന വരവേൽപ്പ്

കെ.എച്ച്.എം സ്കൂളിൽ കെ.ജി കുരുന്നുകൾക്ക് പുതുമയാർന്ന വരവേൽപ്പ്




മാണിക്കോത്ത്: കെ.എച്ച്.എം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കിൻ്റർഗാർട്ടൻ പ്രവേശനോത്സവം 

കുരുന്നുകൾക്ക് പുതുമയാർന്ന വരവേൽപ്പ് കൊണ്ട് ശ്രദ്ധേയമായി. 

സ്കൂളിലെ സീനിയർ വിദ്യാർത്ഥികൾ നടത്തിയ പരിപാടിയിൽ 

ഹാരമിട്ട് സ്വീകരിച്ച് സമ്മാനം നൽകി ആനയിച്ചപ്പോൾ കുരുന്നുകൾക്ക് ആഹ്ളാദ നിമിഷമായി മാറി,അപരിചിതസ്ഥലവും അന്യമുഖങ്ങളും എന്നതോന്നലില്ലാതായി.


സ്വാഗത ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ മുഹമ്മദ് ഫാദിൽ അദ്ധ്യക്ഷനായി. 

അജാനൂർ ഗ്രാമപഞ്ചായത്ത് നാലാം  വാർഡ് മെമ്പർ സി. കുഞ്ഞാമിന ഉദ്ഘാടനം ചെയ്തു. മാണിക്കോത്ത് ജമാഅത്ത് പ്രസിഡൻ്റ്  മുബാറക് ഹസൈനാർ ഹാജി മുഖ്യാതിഥി ആയിരുന്നു.

മാനേജർ സി.ബി.അഹമദ്, പ്രധാനാധ്യാപകൻ പി.എച്ച്. സുഹൈൽ

ആയിഷ ലയിബ എം.പി. നൗഷാദ്, സൺലൈറ്റ് അബ്ദുൽ റഹ്മാൻ ഹാജി,മുഹമ്മദ് സുലൈമാൻ, മുല്ലക്കോയ തങ്ങൾ, മജീദ് മഡിയൻ, ആസിഫ് ബദർ നഗർ, നാസർ കൊളവയൽ എന്നിവർ സംസാരിച്ചു.


സ്കൂളിലെ യു.കെ.ജി വിദ്യാർത്ഥികൾ നടത്തിയ മെഗാ ഗ്രൂപ്പ് ഡാൻസിൽ പുതിയ എൽ.കെ.ജി കുട്ടികളും സ്വയം പങ്കാളികളികളായി   ചേർന്നപ്പോൾ ആശങ്കയും അപരിചിതത്വവും മാറി.  വിദ്യാലയത്തിലെ ആദ്യ ദിനം അവർക്ക് മധുരമുള്ള  അനുഭവമായി.

Post a Comment

0 Comments