ശനിയാഴ്‌ച, ജൂൺ 21, 2025


മംഗളൂരു: അഡയാറിൽ പിതാവ് വലിച്ചെറിഞ്ഞ ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി 10 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. ബിഹാർ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.  പിതാവ് അലക്ഷ്യമായി വലി​ച്ചെറിഞ്ഞ ബീഡിക്കുറ്റി കുഞ്ഞ് വിഴുങ്ങുകയായിരുന്നു.  സംഭവത്തിൽ കുട്ടിയുടെ മാതാവ് മംഗളൂരു റൂറൽ പൊലീസിൽ പരാതി നൽകി. കുട്ടി എടുക്കുന്ന രീതിയിൽ ബീഡിക്കുറ്റി വലിച്ചെറിയരുതെന്ന് പലതവണ പറഞ്ഞിട്ടും ഭർത്താവ് കേട്ടില്ലെന്നാണ് യുവതിയുടെ പരാതി.


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ