മാണിയൂര്‍ അഹമ്മദ് മൗലവി തൃക്കരിപ്പൂരില്‍ ആത്മീയ പ്രഭ ചൊരിഞ്ഞ പണ്ഡിതനായിരുന്നു.1971ല്‍ ഒരു വിദ്യാര്‍ഥിയായി തൃക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്ലാം മദ്രസയില്‍ എത്തിയത് മുതല്‍ മാണിയൂര്‍ അഹമ്മദ് മൗലവി തൃക്കരിപ്പൂരുമായുള്ള ബന്ധം തുടങ്ങുകയായിരുന്നു. ദായൂബദില്‍ വിദ്യാഭ്യാസം കഴിഞ്ഞതിന് ശേഷം തൃക്കരിപ്പൂരി ലെത്തി മുനവ്വിറുല്‍ ഇസ്ലാം സദര്‍ മുഅല്ലിമായും പിന്നീട് 1993ല്‍ മുനവ്വിര്‍ അറബിക് കോ ളേജായി ഉയര്‍ന്ന പ്പോള്‍ അവിടെ പ്രിന്‍സിപാളായും മാണിയൂര്‍ ഉയര്‍ന്നു.1951ല്‍ നിര്‍മിച്ച മുനവ്വിറുല്‍ ഇസ്ലാം മദ്രസയ്ക്ക് 2018ല്‍ മ നോഹരമായ കെട്ടിടമുണ്ടാക്കി പാണക്കാട് സയ്യിദ് ഹൈദരലി തങ്ങ ളെ കൊണ്ട് ഉദ്ഘാടനം കഴിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത് മാണിയൂര്‍ അഹമ്മദ് മൗലവിയാണ്.
തന്റെ അധ്യാപന പ്രവര്‍ത്തനം പൂര്‍ണ്ണമായും മുനവ്വിറുല്‍ ഇസ്ലാമുമായി ചുറ്റിപറ്റിയാണ്. ആ രോഗ്യകരമായ കാരണത്താല്‍ മുനവ്വിറുല്‍ നിന്നും കുറച്ച് കാലങ്ങളായി വിട്ട് നില്‍ക്കുന്നത് വരെ മുനവ്വിറായിരുന്നു മാണിയൂരിന് എല്ലാം എല്ലാം. മാറി വരുന്ന എല്ലാ കമ്മിറ്റികള്‍ക്കും അവസാന വാക്കും മാണിയൂര്‍ ത ന്നെയായിരുന്നു. നിരവധി ശിഷ്യ ഗണങ്ങള്‍ ഇക്കാലത്ത് മാണിയൂരിനുണ്ടായിരുന്നു. തൃക്കരിപ്പൂര്‍ റെയിഞ്ചി ലെ മദ്രസ സംവിധാനങ്ങള്‍ ശക്തി പ്പെടുത്തുന്നതിലും മാണിയൂര്‍ വഹിച്ച പങ്ക് വലുതായിരുന്നു.സമസ്തക്ക് കീഴില്‍ കാസര്‍ കോട് ജില്ലാ മുശവറയിലുണ്ടായിരുന്നതായി മാണിയൂര്‍ ഉസ്താദ് മുനവ്വിറിന്റെ കെട്ടിട ഉദ്ഘാടന സുവനീറിലെ നമ്മു ടെ മാണിയൂര്‍ ഉസ്താദ് എന്ന പേരില്‍ മാണിയൂര്‍ കൊടുത്ത ഇന്റര്‍വ്യൂവില്‍ പറയുന്നുണ്ട്.എന്നാല്‍ 1989 മുതല്‍ കണ്ണൂര്‍ ജില്ലാ മുശവറ അംഗമായി പോയി. പിന്നീട് 1997 മുതല്‍ സമസ്ത കണ്ണൂര്‍ ജില്ലാ ജന.സെക്രട്ടറിയായി മാറി. 2014 മുതല്‍ സമസ്ത കേന്ദ്ര മുശാവറ അംഗമായി മാറിയതായും മാണിയൂര്‍ തന്നെ ഈ അഭിമുഖത്തില്‍ പറയുന്നുണ്ട്. സംഘടന പ്രവര്‍ത്തനം കണ്ണൂര്‍ ജില്ലയിലായിരുന്നുവെങ്കിലും സമസ്തയു ടെ കാസര്‍ കോട് ജില്ലയി ലെ പ്രവര്‍ത്തനങ്ങളിലും മാണിയൂര്‍ വലിയ രീതിയില്‍ സ്വാധീനം ചെലുത്തിയിരുന്നു. അവസാനമായി ഈ വര്‍ഷം ഫെബ്രുവരി 24ന് വര്‍ഷം ത്തോറും സംഘടിപ്പിക്കുന്ന ഖത്തമുല്‍ ഖുര്‍ആനിന് പ്രാര്‍ഥന നടത്താനാണ് അവസാനമായി തൃക്കരിപ്പൂര്‍ മുനവ്വിറി ലെത്തിയത്. അന്ന് ബീരി ച്ചെരി പള്ളി കബര്‍ സ്ഥാന് പുറത്ത് കാര്‍ നിര്‍ത്തി ദുആ ചെയ്തായിരുന്നു അദ്ദേഹം മടങ്ങിയത്. അവശതയിലും അവസാന കാലത്തും തൃക്കരിപ്പൂരി നെയും ഇവിടെയുള്ള മനുഷ്യരും മാണിയൂര്‍ ഉസ്താദിന് ജീവനായിരുന്നു
0 Comments