കാഞ്ഞങ്ങാട്: പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ മർഹൂം ആലംപാടി ഉസ്താദ് പതിനാലാം ആണ്ട് അനുസ്മരണ സമ്മേളനം 2025 ആഗസ്റ്റ് 19, 20 തീയതികളിൽ പഴയകടപ്പുറം മഖാം പരിസരത്ത് വിപുലമായ പരിപാടികളോടെ നടക്കും. പരിപാടിയുടെ ഭാഗമായി മത പ്രഭാഷണം, സിയാറത്ത്, മൗലിദ് ദിക്ർ മജ്‌ലിസ്, ഖത്മുൽ ഖുർആൻ, ശിഷ്യസംഗമം, അനുസ്മരണ സമ്മേളനം, അന്നദാനം എന്നിവ നടക്കും.
പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘത്തിന് രൂപം നൽകി. സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, സഅ്ദുൽ ഉലമാ എ.പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത്, സയ്യിദ് ശൈശേഖ് ബിൻ അബ്ദുർറഹ്‌മാൻ തങ്ങൾ, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, വൈ.എം അബ്ദുർറഹ്‌മാൻ അഹ്സനി, ഉമർ സഖാഫി തലക്കി, കെ.പി അബ്ദുൽഖാദിർ സഖാഫി, ശംസുദ്ദീൻ ദാരിമി സൂരിഞ്ചേ, ഹാഫിള് ഉനൈസ് ഹിമമി, സി.പി ഹസൈനാർ മുസ്‌ലിയാർ, കുഞ്ഞഹ്‌മദ് സഖാഫി പാവൂർ (ഉപദേശക സമിതി )
പി.കെ മഹ്‌മൂദ് ഹാജി ( ചെയർമാൻ), സി.പി അഹ്‌മദ് ( ജനറൽ കൺവീനർ), പി.എ അമീർ (ട്രഷറർ), പി.എം കുഞ്ഞബ്ദുല്ല ദാരിമി, കെ.പി അഹ്‌മദ് സഖാഫി, കെ.പി അബ്ദുർറഹ്‌മാൻ സഖാഫി, പി.കെ അബൂബക്കർ ഹാജി, എം.കെ മഹ്‌മൂദ് ( വൈസ് ചെയർമാൻ), കാട്ടിപ്പാറ അബ്ദുൽഖാദിർ സഖാഫി, പി.പി അബ്ദുസ്ലത്താർ, സി.പി അബ്ദുൽകരീം ഹാജി, അബ്ദുൽഅസീസ് എസ് കെ, അബ്ദുസ്സ്വമദ് പി എ (കൺവീനർ).
കർണാടക പ്രചരണ സമിതി ; അബ്ദുസത്താർ സഖാഫി (ചെയർമാൻ), അബ്ദുൽ ഖാദിർസഖാഫി കുന്തൂർ (കൺവീനർ ).
യോഗത്തിൽ ജമാഅത്ത് വൈസ് പ്രസിഡണ്ട് പി.എ അമീർ അധ്യക്ഷതവഹിച്ചു. പി.എം കുഞ്ഞബ്ദുല്ല ദാരിമി ഉദ്ഘാടനം ചെയ്തു. വൈ.എം അബ്ദുർറഹ്‌മാൻ അഹ്സനി, കാട്ടിപ്പാറ അബ്ദുൽഖാദിർ സഖാഫി, കെ.പി അഹ്‌മദ് സഖാഫി, കെ.പി അബ്ദുർറഹ്‌മാൻ സഖാഫി, പി.കെ മഹ്‌മൂദ് ഹാജി, അബ്ദുസ്സത്താർ സഖാഫി, കുഞ്ഞഹ്‌മദ് സഖാഫി പാവൂർ, അബ്ദുൽഖാദിർ സഖാഫി കുന്തൂർ, ഹാഫിള് ഉനൈസ് സഖാഫി, സി.പി ഹസൈനാർ മുസ്‌ലിയാർ, പി.കെ അബൂബക്കർ ഹാജി, സി പി ശരീഫ് ഹാജി, എം.കെ അബ്ദുല്ല മൗലവി, എം.കെ മഹ്‌മൂദ്, പി.എ അബ്ദുസ്സ്വമദ് തുടങ്ങിയവർ സംസാരിച്ചു. പി.പി അബ്ദുസ്സത്താർ സ്വാഗതവും സി.പി അഹ്‌മദ് നന്ദിയും പറഞ്ഞു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ