കോഴിക്കോട് താമരശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ 12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 72കാരൻ അറസ്റ്റിൽ. കുട്ടിയുടെ സമീപവാസിയെയാണ് അറസ്റ്റ് ചെയ്തത്. വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോഴാണ് കുട്ടി അഞ്ചു മാസം ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. നാല് മാസങ്ങൾക്ക് മുൻപായിരുന്നു ഇത്. അതിന് ശേഷം താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.
പെൺകുട്ടിയുടെ മൊഴി സ്ഥിരീകരിക്കാൻ 72കാരനെ ഡിഎൻഎ പരിശോധനക്ക് വിധേയനാക്കിയിരുന്നു. ഡിഎൻഎ ഫലം വന്നതോടെയാണ് അറസ്റ്റ്. 72 കാരൻ്റെ വീടിനു സമീപത്തെ ഒഴിഞ്ഞ പറമ്പിൽ പെൺകുട്ടി കളിക്കാൻ വരികയും, ഇടക്ക് വീട്ടിൽ വെള്ളം കുടിക്കാനും എത്താറുണ്ടായിരുന്നു. ആ തക്കം നോക്കിയായിരുന്നു പീഡനം. 72 കാരൻ്റെ ഭാര്യ കൂലിപ്പണിക്ക് പോകാറുള്ളതിനാൽ വീട്ടിൽ ആരും ഉണ്ടാവാറില്ല. മക്കൾ വിവാഹം ചെയ്തുപോയവരാണ്. താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
0 Comments