കാഞ്ഞങ്ങാട്: ശക്തമായ കാറ്റിലും മഴയിലും ഹൊസ് ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ വളപ്പിലെ മരം റോഡിലേക്ക് പൊട്ടി വീണു. ഞായറാഴ്ച രാത്രിയാണ് സംഭവം. ഇതോടെ പ്രദേശത്ത് ഗതാഗത തടസമുണ്ടായി. മരം വീഴുന്ന സമയത്ത് വാഹനം കടന്നുപോയെങ്കിലും അപകടത്തില്‍ പെടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിന് പിന്നാലെ പ്രദേശവാസികള്‍ അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചുനീക്കി. ഇതോടെ ഗതാഗതം പുന:സ്ഥാപിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ