അബുദാബി കെ എം സി സി കാഞ്ഞങ്ങാട് മുനിസിപ്പൽ കമ്മിറ്റി 'രാപ്പൊലിമ' ബ്രോഷർ പ്രകാശനം ചെയ്തു

അബുദാബി കെ എം സി സി കാഞ്ഞങ്ങാട് മുനിസിപ്പൽ കമ്മിറ്റി 'രാപ്പൊലിമ' ബ്രോഷർ പ്രകാശനം ചെയ്തു



അബുദാബി കെ എം സി സി കാഞ്ഞങ്ങാട് മുനിസിപ്പൽ കമ്മിറ്റി 'രാപ്പൊലിമ' എന്ന ടൈറ്റിലിൽ അബൂദാബി ശംഖ കൺട്രി ക്ലബ്ബിൽ സംഘടിപ്പിക്കുന്ന രാത്രികാല പ്രവർത്തക സംഗമത്തിൻ്റെ ബ്രോഷർ പ്രകാശനം കാഞ്ഞങ്ങാട് സി എച്ച് സെൻറർ ട്രഷറർ സി എച്ച് അഹമ്മദ് കുഞ്ഞി ഹാജി അബുദാബിയിലെ ബരീഖ് അൽമാസ് ടൈപ്പിംഗ് സെൻറർ ഉടമ അബ്ദുൾ നാസർ ചിറപ്പുറത്തിന് കൈമാറി പ്രകാശനം ചെയ്തു.

ചടങ്ങിൽ അബുദാബി സംസ്ഥാന കെഎംസിസി ട്രഷറർ പി കെ അഹമ്മദ്, കാസർകോട് ജില്ല കെഎംസിസി പ്രസിഡണ്ട് അബ്ദുറഹ്മാൻ ചേക്കു ഹാജി, കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി പ്രസിഡണ്ട് സി എച്ച് അബ്ദുസ്സലാം, ജന. സെക്രട്ടറി മിഥിലാജ്, ട്രഷറർ ഫാറൂഖ്, മുനിസിപ്പൽ കെ എം സി സി പ്രസിഡണ്ട് യാക്കൂബ് ആവിയിൽ, ജന സെക്രട്ടറി മൊയ്തീൻ ബല്ല, സെക്രട്ടറി റംഷീദ് ആ വി യിൽ .സി എച്ച് സെൻറർ അബുദാബി ചെയർമാൻ സി എച്ച് അഷ്റഫ്, തുടങ്ങി അജാനൂർ പഞ്ചായത്ത്, മലയോര മേഖല കെ എം സി സി ഭാരവാഹികൾ പങ്കെടുത്തു.

Post a Comment

0 Comments