കാസർകോട് ∶ മൗലീദ് സദസ്സ് നടക്കുന്നതിനിടെ പള്ളിയിൽ കയറി മുജാഹിദ് പ്രവർത്തകൻ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ സുലൈമാൻ മുസ്ലിയാരെ എസ്.കെ.എസ്.എസ്.എഫ് ജില്ലാ നേതാക്കൾ വീട്ടിൽ ചെന്നു സന്ദർശിച്ചു. കൈക്ക് പരിക്കേറ്റ സുലൈമാൻ മുസ്ലിയാർ ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.
സന്ദർശനത്തോടൊപ്പം നേതാക്കൾ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി. സന്ദർശനത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര ജില്ലാ വർക്കിംഗ് സെക്രട്ടറി സിദ്ദീഖ് ബെളിഞ്ചം, ജംഇയ്യത്തുൽ ഖുതബാഅ കാസറഗോഡ് മണ്ഡലം ജനറൽ സെക്രട്ടറി കെ.എച്ച്. അഷ്റഫ് ഫൈസി കിന്നിങ്കാർ, അബ്ദുള്ള ഗോവ, ഹാജി ഇബ്രാഹിം ഇസ്മായിൽ ബീജന്തടുക്ക, സിദ്ദീഖ് കുമ്പടാജെ എന്നിവർ പങ്കെടുത്തു.
“മതാചാരങ്ങൾക്കും സുന്നി പാരമ്പര്യത്തിനും നേരെ നടക്കുന്ന ഇത്തരം അക്രമങ്ങൾക്ക് സമൂഹം ശക്തമായ പ്രതിരോധം തീർക്കേണ്ടത് അനിവാര്യമാണെന്നും, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ ആവശ്യമാണ്” എന്ന് നേതാക്കൾ പ്രസ്താവിച്ചു.
സലഫികൾ നടത്തുന്ന പ്രവർത്തനങ്ങൾ സമൂഹത്തിൽ സമാധാനം തകർക്കാനും മത സൗഹൃദം ഇല്ലാതാക്കാനുമുള്ള ശ്രമങ്ങളാണെന്നും, ഫാസിസ്റ്റ് രീതിയിൽ സംഘടനകളെയും പള്ളികളെയും മതാചാരങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അവരുടെ അധപതനത്തിന്റെ തെളിവാണെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
മൗലീദ് സദസ്സ് നടക്കുന്നതിനിടെ തന്നെ സുന്നി പണ്ഡിതന്മാരെ ആക്രമിക്കാൻ വരെ ധൈര്യപ്പെടുന്ന അവസ്ഥ സലഫി പ്രസ്ഥാനത്തിൻ്റെ യഥാർത്ഥ മുഖം വെളിവാക്കുന്നതാണെന്നും അവർ ചൂണ്ടിക്കാട്ടി.
0 Comments