ചൊവ്വാഴ്ച, സെപ്റ്റംബർ 02, 2025




പള്ളിക്കര :കൂട് തകർത്ത് തെരുവ് പട്ടിക്കൂട്ടം കോഴികളെയും മുയലുകളെയും കൊന്നു. പള്ളിക്കര പ്രാധമികാരോഗ്യ കേന്ദ്രത്തിന് പിറക് വശം താമസിക്കുന്ന ശംസുദ്ദീൻ ബി.കെയുടെ വീട്ടിലെ കോഴികളെയും മുയലുകളെയുമാണ് കൂട് തകർത്ത് പട്ടിക്കൂട്ടം കൊന്നത്. പുലർച്ചെയാണ് സംഭവം. ഏഴ് കോഴികളെയും മൂന്ന് മുയലുകളെയും കൊന്നു. ഒരു മുയലിൻ്റെ ജഡം കൂട്ടിലുപേക്ഷിച്ച് രണ്ടെണ്ണത്തിനെ കടിച്ച് കൊണ്ട് പോവുകയും ചെയ്തു. പുലർച്ചെ നായ്ക്കളുടെ ബഹളം കേട്ട് ഭാര്യ ഉണർന്നതിനാൽ കൂടുതൽ നഷ്ടമുണ്ടായില്ല. ഇരുമ്പ് കൂടിൻ്റെ പൂട്ട് തകർത്താണ് നായ്ക്കൾ അകത്ത് കടന്നത്.


പ്രവാസ ജീവിതം ഒഴിവാക്കി നാട്ടിൽ കോഴി,മുയൽ, ആട് തുടങ്ങിയവയെ വളർത്തി പ്രതീക്ഷയോടെ ഉപജീവനത്തിനിറങ്ങിയതാണ് ശംസുദ്ധീൻ.ഈ പ്രദേശത്ത് തെരുവ് പട്ടികളുടെ ശല്യം രൂഷമാണെന്നും പലവീടുകളിലും ഇതിന് മുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അവർ പറഞ്ഞു. സംഭവത്തെ കുറിച്ച് ശംസുദ്ധീൻ പള്ളിക്കര പഞ്ചായത്തിന് പരാതി നൽകി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ