കാസർകോട്: എംഎസ്എസ് (മുസ്ലിം സർവീസ് സൊസൈറ്റി) കാസർകോട് യൂണിറ്റ് വനിത പുതിയ കമ്മിറ്റിക്ക് രൂപീകരണം നടന്നത്. ഹോട്ടൽ സിറ്റി ടവറിൽ വെച്ച് ബുധനാഴ്ച വൈകുന്നേരം നടന്ന പരിപാടി എംഎസ്എസ് സ്റ്റേറ്റ് കമ്മിറ്റി അംഗം നാസർ പി എം ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് ഇസ്മായിൽ ഹാജി. കബീർ ചെർക്കളം മുഖ്യാതിഥികൾ ആയിരുന്നു. കാസർഗോഡ് യൂണിറ്റ് പ്രസിഡണ്ട് ജലീൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി സമീർ ആമസോണിക് സ്വാഗതം പറഞ്ഞു. ട്രഷറർ അബൂ മുബാറക്. വൈസ് പ്രസിഡണ്ട് റഫീഖ് എസ്. മുൻ യൂണിറ്റ് പ്രസിഡന്റ് അനിഫ് പി എം തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
വനിതാ വിംഗ് കാസർഗോഡ് യൂണിറ്റ് പ്രസിഡണ്ടായി സാബിറ എവറസ്റ്റിനെ തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി ഷംഷാദ് എസ്.എസ്, ട്രഷറർ സായിറ വിന്നർ. വൈസ് പ്രസിഡണ്ടുമാർ; എ കെ ഫൗസിയ, സാറ അബ്ദുല്ല ടി ഇ, മറിയം ഒ ക്കെ. ജോയിൻ സെക്രട്ടറിമാർ; ജാസ്മിൻ കബീർ, മെഹറുനിസ ഹമീദ്, റുക്കിയ ടി ഇ തുടങ്ങിയവരെയാണ് 2025- 27 കാലയളവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
സുലൈഖ മാഹിൻ, സുഹറ മുഹമ്മദ്, ഹാജിറ കെ, സെക്കീന ഷുക്കൂർ, ഹസീനാ നൗഫൽ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു
0 Comments