കൊല്ലം: പുനലൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടില്‍ ശാലിനിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഐസക്ക് കുത്തിയും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഐസക്ക് ഫേസ്ബുക്കില്‍ ലൈവ് ഇട്ടു. താന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്വര്‍ണ്ണവും പണവും ശാലിനി സ്വന്തം ഇഷ്ട പ്രകാരം ചെലവഴിച്ചെന്നു ഐസക്ക് ആരോപിച്ചു. ഫേസ്ബുക്കില്‍ കൊലപാതകത്തിന്റെ കാര്യങ്ങള്‍ വിശദീകരിച്ച ശേഷം ഐസക് പുനലൂര്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ആറുമണിയോടെ ആയിരുന്നു സംഭവം. ഐസക്കും ശാലിനിയും കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് മാറി താമസിക്കുകയായിരുന്നു. മാതാവിന്റെ വീട്ടിലാണ് ശാലിനിയും മകനും താമസിക്കുന്നുത്. ഒരു സ്വകാര്യ സ്‌കൂളില്‍ ആയയായ ശാലിനി ജോലിക്ക് പോകാന്‍ ഒരുങ്ങവേയാണ് ഐസക് അവിടെയെത്തിയത്. മാതാവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുന്നത് കണ്ട മകന്‍ അയല്‍വാസികളെ വിവരമറിക്കുകയായിരുന്നു. അപ്പോഴേക്കും യുവതി മരിച്ചിരുന്നു. കൊലയ്ക്ക് ശേഷം ഐസക് പൊലീസില്‍ കീഴടങ്ങി. കൊലപ്പെടുത്തണമെന്ന് നേരത്തെ തന്നെ നിശ്ചയിച്ചാണ് ഐസക് ശാലിനിയുടെ വീട്ടിലെത്തിയതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
0 Comments