നേമത്ത് അങ്കണവാടിയില്‍ രണ്ടരവയസുകാരിയുടെ കരണത്തടിച്ച സംഭവത്തില്‍ അദ്ധ്യാപികക്ക് സസ്‌പെന്‍ഷന്‍. അതിക്രമത്തില്‍ കുഞ്ഞിന്റെ കര്‍ണപടത്തിന് സാരമായി പരുക്കേറ്റു. മുഖത്ത് അദ്ധ്യാപികയുടെ വിരല്‍പ്പാടുകള്‍ പതിഞ്ഞിട്ടുണ്ട്. മൊട്ടമൂട് ഷെറിന്‍ നിവാസില്‍ പ്രവീണ്‍- നാന്‍സി ദമ്പതികളുടെ ഏക മകള്‍ക്കാണ് മര്‍ദ്ദനമേറ്റത്.
മൊട്ടമൂട് പറമ്പുംകോണം അങ്കണവാടിയില്‍ ബുധനാഴ്ചയായിരുന്നു സംഭവം. അദ്ധ്യാപിക മച്ചേല്‍ സ്വദേശി പുഷ്പലതയെ വനിതാ ശിശുവികസന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. നരുവാമൂട് പോലീസ് അധ്യാപകര്‍ക്കെതിരെ കേസെടുത്തു.അങ്കണവാടിയില്‍ നിന്ന് മടങ്ങിയെത്തിയ കുഞ്ഞ് നിറുത്താതെ കരഞ്ഞതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് അദ്ധ്യാപിക അടിച്ചകാര്യം പറഞ്ഞത്.
തൈക്കാട് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ വിവരമറിയിച്ചു. കമ്മിറ്റി അധികൃതര്‍ അദ്ധ്യാപികയോട് വിശദീകരണം തേടിയെങ്കിലും കുഞ്ഞിനെ അടിച്ചിട്ടില്ലെന്നായിരുന്നു മറുപടി.അന്വേഷണം തുടങ്ങിസംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയെന്ന് വനിതാ ശിശുവികസന വകുപ്പ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിതാ റാണി അറിയിച്ചു.

0 Comments