ഡാന്‍സ് പ്രാക്ടീസിനെത്തിയ ആണ്‍കുട്ടിക്കെതിരേ കപ്യാരുടെ ലൈംഗികാതിക്രമം; പരാതി മറച്ചുവച്ചതിന് വികാരിക്കെതിരേ കേസ്

ഡാന്‍സ് പ്രാക്ടീസിനെത്തിയ ആണ്‍കുട്ടിക്കെതിരേ കപ്യാരുടെ ലൈംഗികാതിക്രമം; പരാതി മറച്ചുവച്ചതിന് വികാരിക്കെതിരേ കേസ്




പള്ളിപ്പെരുന്നാളിനോടനുബന്ധിച്ചുള്ള ഡാന്‍സ് പ്രാക്ടീസിനെത്തിയ ആണ്‍കുട്ടിയോട് കപ്യാരുടെ ലൈംഗികാതിക്രമം. കാക്കനാട് തുതിയൂരില്‍ ആണ് സംഭവം. ലൈംഗികാതിക്രമത്തിനിരയായ ആണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ കപ്യാര്‍ ഷാജി ജോസഫിനെതിരേ തൃക്കാക്കര പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയെങ്കിലും ഇതു മറച്ചുവച്ച പള്ളി വികാരിക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.

പരാതി പോലീസില്‍ അറിയിക്കാതെ ഒതുക്കിതീര്‍ക്കാനാണ് വികാരി ശ്രമിച്ചത്. ഇതോടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ മാസം 16ന് ആയിരുന്നു കേസിനാധാരമായ സംഭവം.

Post a Comment

0 Comments