പോലീസുകാരനെ കുത്തിക്കൊന്ന പ്രതിയെ പോലീസ് സംഘം ആശുപത്രിയിൽ വച്ചു വെടിവച്ചുകൊന്നു. കസ്റ്റഡിയിൽനിന്ന് രക്ഷപെടാൻ ശ്രമിച്ച പ്രതി പോലീസുകാരന്റെ കൈയിൽ നിന്ന് തോക്ക് പിടിച്ചെടുത്ത് വെടിവച്ചു എന്നും തിരിച്ചടിയിലാണ് ഇയാൾ കൊല്ലപ്പെട്ടത് എന്നും പോലീസ് പറയുന്നു .തെലുങ്കാനയിൽ ആണ് സംഭവം.
ഷെയ്ഖ് റിയാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാൾ സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് പറയുന്നു.
നിസാമാബാദിലെ ആശുപത്രിയിൽ വച്ചാണ് സംഭവം. കഴിഞ്ഞ ദിവസമാണ് പോലീസ് കോൺസ്റ്റബിൾ ഇ പ്രമോദ്(42)കൊല്ലപ്പെട്ടത്. മറ്റൊരു കേസിൽ ഷെയ്ഖ് റിയാസിനെ പിടികൂടാൻ ഞായറാഴ്ച പോലീസ് സംഘം എത്തിയപ്പോഴായിരുന്നു പ്രമോദിന് കുത്തേറ്റത്. ഇതിനു പിന്നാലെ ഷെയ്ഖ് റിയാസിനെ പിടികൂടിയ പോലീസ് സംഘം വൈദ്യപരിശോധനയ്ക്കായി നിസാമാബാദിലെ ആശുപത്രിയിലെത്തിച്ചു. എന്നാൽ ഇവിടെവച്ചാണ് ഇയാളെ വെടിവച്ചു കൊന്നത്.
0 Comments