സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; 2 ദിവസങ്ങളിലായി കുറഞ്ഞത് 4,080 രൂപ

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; 2 ദിവസങ്ങളിലായി കുറഞ്ഞത് 4,080 രൂപ




കഴിഞ്ഞദിവസങ്ങളില്‍ റെക്കോര്‍ഡ് വില രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കുറഞ്ഞത് 4,080 രൂപ. സാധാരണക്കാരെ സംബന്ധിച്ചും വിവാഹത്തിന് സ്വര്‍ണം വാങ്ങുന്നവരെ സംബന്ധിച്ചും ഇന്ന് ആശ്വാസ ദിനമാണ്. സംസ്ഥാനത്ത് പവന് ഒറ്റയടിക്ക് 2,480 രൂപ കുറഞ്ഞ് 93,280 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 97,360 രൂപയായിരുന്നു രേഖപ്പെടുത്തിയത്. പിന്നാലെ ഉച്ചയ്ക്കും ഇന്നു രാവിലെയുമായി പവന് 4,080 രൂപ കുറഞ്ഞു. സമീപകാല ചരിത്രത്തില്‍ ഇത്രയധികം വിലയിടിവ് ആദ്യമാണ്. 2013 ല്‍ ആണ് ഇതുപോലെ ഒരു ഇടിവ് രേഖപ്പെടുത്തിയത്. ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബര്‍ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില.

Post a Comment

0 Comments