മലബാർ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികൾക്ക് മറക്കാനാവാത്ത ബോട്ട് യാത്ര സംഘടിപ്പിച്ച് ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ്

മലബാർ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികൾക്ക് മറക്കാനാവാത്ത ബോട്ട് യാത്ര സംഘടിപ്പിച്ച് ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ്


കാഞ്ഞങ്ങാട്‌: മലബാർ പുനരധിവാസ കേന്ദ്രത്തിലെ അന്ദേവാസികൾക്കായി കൂളിക്കാട് സെറാമിക് ഹൗസിന്റെ സഹകരണത്തോടെ ലയൺസ് ക്ലബ് ഓഫ് ബേക്കൽ ഫോർട്ട് ഹൗസ് ബോട്ട് യാത്ര സംഘടിപ്പിച്ചു. സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഈ യാത്രയിൽ അന്ദേവാസികൾക്ക് സന്തോഷ നിമിഷങ്ങൾ സമ്മാനിക്കാനായി.



 ക്ലബ് പ്രസിഡന്റ്  അഷ്‌റഫ് പറമ്പത്ത് അധ്യക്ഷത വഹിച്ച ചടങ്ങ് ഗോവിന്ദൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ബഷീർ കുശാൽ സ്വാഗതം പറഞ്ഞു. ഷൗക്കത്തലി എ കെ നന്ദി രേഖപ്പെടുത്തി.

കൂളിക്കാട് സെറാമിക് ഹൗസ് മാനേജിങ് ഡയറക്ടർ ഹബീബ് കൂളിക്കാട്,  അഹ്‌മദ് കിർമാണി, ശറഫുദ്ധീൻ സി എച്ച് , നൗഷാദ് സി എം, അഷ്‌റഫ് കൊളവയൽ, ശ്രീകുമാർ, മുനീർ എം, ഹംസ കെ റ്റു എന്നിവർ പങ്കെടുത്തു

  

Post a Comment

0 Comments