പരവനടുക്കത്ത് സ്‌കൂൾ കായികമേളക്കിടെ സംഘര്‍ഷം; നിരവധിപേർക്ക് പരിക്ക് , ഏഴു പേര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു

പരവനടുക്കത്ത് സ്‌കൂൾ കായികമേളക്കിടെ സംഘര്‍ഷം; നിരവധിപേർക്ക് പരിക്ക് , ഏഴു പേര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു

ചട്ടഞ്ചാല്‍: പരവനടുക്കം ആലിയ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ സഹോദയ കായികമേളക്കിടെ സംഘര്‍ഷം. രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഏഴു പേര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. ആലിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 7 വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കോളിയടുക്കം അപ്സര ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മുഹമ്മദ് ഇസുല്‍ഹസനും സഹപാഠിയായ വിദ്യാര്‍ത്ഥിനിക്കും അധ്യാപകര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.

Post a Comment

0 Comments