മയക്കുമരുന്ന് കടത്ത്‌: ആറങ്ങാടി സ്വദേശിക്ക് 7 വർഷം തടവും പിഴയും

മയക്കുമരുന്ന് കടത്ത്‌: ആറങ്ങാടി സ്വദേശിക്ക് 7 വർഷം തടവും പിഴയും




കാഞ്ഞങ്ങാട്: കാറിൽ 12. 2 ഗ്രാം എംഡിഎംഎയും കർണാടക മദ്യവും കടത്തിയ കേസിലെ പ്രതിക്ക് ഏഴുവർഷം കഠിനതടവും ഒരു ലക്ഷം പിഴയും ശിക്ഷ. ആറങ്ങാടി ആരായിക്കടവ് സ്വദേശി അബ്ദുൽ ഷഫീക്കി(39)നെയാണ് ജില്ലാ സെഷൻസ് കോടതി ജഡ്ജി സാനു എസ് പണിക്കർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കഠിനതടവ് കൂടി അനുഭവിക്കണം. 2019 ഫെബ്രുവരിയിൽ ആദൂർ കുണ്ടാറിൽ വച്ച് കാറിൽ കടത്തിയ മയക്കുമരുന്നും മദ്യവുമായി പ്രതി പിടിയിലായിരുന്നു. കർണാടകയിൽ നിന്ന് ജില്ലയിലേക്ക് വരികയായിരുന്നു യുവാവ്. ഇൻസ്പെക്ടർമാരായ എം എ മാത്യു, എ വി ജോൺ എന്നിവരാണ് ആദ്യം അന്വേഷണം നടത്തിയത്. കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ഇൻസ്പെക്ടർ കെ പ്രേംസദനായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി വേണുഗോപാൽ ഹാജരായി.

Post a Comment

0 Comments