തിങ്കളാഴ്‌ച, ഒക്‌ടോബർ 27, 2025



കാസര്‍കോട്: അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി. ഒരാള്‍ മരിച്ചു. തൊഴിലാളിയാണ് മരിച്ചത്. ഡെക്കോര്‍ പാനല്‍ ഇന്‍ഡസ്ട്രീസില്‍ ആണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. പൊട്ടിത്തെറിയില്‍ സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ ഉണ്ടായി. ജനല്‍ച്ചില്ലുകള്‍ ഉൾപ്പെടെ തകര്‍ന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ