ബേക്കൽ: ബേക്കൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിലെ നാടക മത്സരത്തിൽ അനീതിയും പക്ഷപാതവുമുണ്ടായതായി ആരോപിച്ച് വിദ്യാർത്ഥികൾ മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവർക്ക് പരാതി നൽകി. ഡയറക്ടർ ഓഫ് എജുക്കേഷൻ, കാസറഗോഡ് ജില്ലാ കളക്ടർ, എ.ഇ.ഒ, ഡി.ഇ.ഒ, ഡിവൈ.എസ്.പി (വിജിലൻസ്) തുടങ്ങിയ അധികാരികൾക്ക് പരാതിയുടെ പകർപ്പ് കൈമാറിയിട്ടുണ്ട്.
പരാതിയിൽ പറയുന്നത് പ്രകാരം, നാടകം അവതരിപ്പിക്കാൻ 10, 11 കോഡ് നമ്പറിലുള്ള നാടകങ്ങളാണ് അരങ്ങിലെത്തിയത്. കോഡ് നമ്പർ പത്തിന് ഒരുക്കങ്ങൾക്കായി ഒരു മണിക്കൂൾറോളം സമയം അനുവദിച്ചതും സഭ്യമല്ലാത്ത രീതിയിലുള്ള സംഭാഷണങ്ങളും തെറിവിളിയും ഉള്ള നാടകത്തിന് ടൈം ഔട്ട് ആയിട്ടും പ്രസ്തുത നാടകം തുടരുകയും ചെയ്തു. നാടക മത്സരം തുടങ്ങിയതിന് ശേഷം നാടകത്തിൽ ശ്രദ്ധിക്കാതിരുന്ന ജഡ്ജസ് ഒരു പൈങ്കിളി കഥ എന്നതിനപ്പുറം കഥാ തന്തുവോ അഭിനയ മികവോ ഇല്ലാതിരുന്ന ഈ നാടകത്തിന് ഒന്നാം സ്ഥാനം നൽകുകയും നൽകുകയും ചെയ്തു.
തുടർന്ന് അവതരിപ്പിച്ച കോഡ് നമ്പർ 11 ലെ നാടകത്തിൽ നിശ്ചിതമായ 15 മിനിറ്റ് ആണ് ഒരുക്കൾക്കായി അനുവദിച്ചിരുന്നത്. നാടകത്തിലെ മുഴുവൻ മത്സരാർത്ഥികളും മികച്ച പ്രകടനം കാഴ്ച്‌ച-വെക്കുകയും സമൂഹനന്മ ഉദ്ദേശിച്ചുള്ള ഒരു നല്ല സന്ദേശം ഉൾക്കൊണ്ടുള്ള കഥ അവതരിപ്പിക്കുകയും ചെയ്തു. ഈ നാടകം നടക്കുമ്പോഴും ജഡ്‌ജസ് മുൻവിധി ഉള്ളത് പോലെ യാതൊരു ശ്രദ്ധയും ഇല്ലാതെ താഴോട്ടു നോക്കിയും ഉറക്കം തൂങ്ങിയുമാണ് ഇരുന്നതെന്ന് വിദ്യാർത്ഥികളും പ്രേക്ഷകരും സാക്ഷ്യപ്പെടുത്തുന്നു.
നാടക മത്സരം നീതിപൂർവമായ വിധിന്യായം ലഭിക്കാതെ പോയതായും ചില സംഘങ്ങൾക്ക് അനാവശ്യമായ സാങ്കേതിക സൗകര്യങ്ങൾ ലഭിച്ചതായി വിദ്യാർത്ഥികൾ പ്രസ്താവിച്ചു. ടൈം ഔട്ട് സിഗ്നൽ നൽകിയിട്ടും ചില സംഘങ്ങൾക്ക് നാടകാവതരണം തുടരാൻ അനുമതി ലഭിച്ചപ്പോൾ, മറ്റു ടീമുകൾക്കും അതേ ഇളവ് കാണിക്കാത്തതായും പരാതിയിൽ ആരോപിക്കുന്നു.
കലോത്സവ നാടക മത്സരവുമായി ബന്ധപ്പെട്ട സംഭവത്തിൽ അന്വേഷണവും നീതിപൂർവമായ നടപടികളും സ്വീകരിക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.

0 Comments