കാഞ്ഞങ്ങാട് :ഉറക്കത്തിൽ ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു. മാണിക്കോത്ത് ഗ്രാറ്റ് ഓഡിറ്റോറിയത്തിന് സമീപത്തെ കുവൈത്തിലെ ഹോട്ടൽ വ്യാപാരി ഫൈസലിന്റെ മകൻ ഫർസീൻ 21ആണ് മരിച്ചത്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. പുലർച്ചെ അനക്കമില്ലാത്തത് കണ്ട്
കാഞ്ഞങ്ങാട്ട് മൻസൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പെട്ടന്നുണ്ടായ യുവാവിന്റെ മരണം നാടിനെ കണ്ണീരിലാക്കി.

0 Comments