തിങ്കളാഴ്‌ച, നവംബർ 17, 2025


ന്യൂഡല്‍ഹി: കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലെ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചു. എസ്‌ഐആര്‍ നടപടികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ!!്യോഗസ്ഥര്‍ക്ക് സമ്മര്‍ദം താങ്ങാന്‍ സാധിക്കുന്നില്ലെന്നാണ് മുസ്ലിം ലീഗ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രധാനമായും പറയുന്നത്. കണ്ണൂര്‍ പയ്യന്നൂരില്‍ ബിഎല്‍ഒ അനീഷ് ജീവനൊടുക്കിയ കാര്യവും ലീഗ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ലീഗിനു വേണ്ടി സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാര്‍ ഉദ!!്യോഗസ്ഥരും തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാല്‍ എസ്‌ഐആര്‍ നടപ്പാക്കുന്നത് പ്രായോഗികമല്ലെന്നും അതിനാല്‍ നടപടികള്‍ അടിയന്തരമായി നിര്‍ത്തി വയ്ക്കണമെന്നുമാണ് മുസ്ലിം ലീഗിന്റെ ആവശ്യം.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ