കാഞ്ഞങ്ങാട്: വയറുവേദനയെ തുടര്‍ന്ന് കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി എത്തിയ പതിനാറുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഗര്‍ഭിണി. ഡോക്ടര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അമ്പലത്തറ പൊലീസ് ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ 19കാരനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. പീഡന സംഭവം നടന്നത് കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്ഥലത്തായതിനാല്‍ കേസ് അങ്ങോട്ടേയ്ക്ക് മാറ്റി.
ഹോസ്റ്റലില്‍ താമസിച്ച് പ്ലസ് വണ്ണിനു പഠിക്കുന്ന പെണ്‍കുട്ടി അവധിക്ക് വീട്ടില്‍ എത്തിയപ്പോഴാണ് കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി വീട്ടുകാരെ അറിയിച്ചത്. ഡോക്ടറെ കണ്ട് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു വ്യക്തമായി. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയതും പോക്‌സോ പ്രകാരം കേസെടുത്തതും. പെണ്‍കുട്ടിയുടെ സീനിയറായി പഠിച്ചിറങ്ങിയ 19 കാരന്‍ നിലവില്‍ എറണാകുളത്ത് ജോലി ചെയ്തു വരുന്നതായാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം.

0 Comments