മാണിക്കോത്ത്: ഖാസി ഹസൈനാർ വലിയുളളാഹിയുടെ പേരിൽ നടത്തുന്ന 2026 ജനുവരി 6 മുതൽ 12 വരെ നടത്തപ്പെടുന്ന മാണിക്കോത്ത് മഖാം ഉറൂസ് സംഘാടക സമിതി ഓഫീസ് തുറന്നു. ഗൾഫ് വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ സലീം ചിത്താരി ഉദ്ഘാടനം ചെയ്തു.
ഉറൂസ് കമ്മിറ്റി ചെയർമാൻ വി വി അബ്ദുറഹിമാൻ ഹാജി അധ്യക്ഷത വഹിച്ചു, മുല്ലക്കോയ തങ്ങൾ മാണിക്കോത്ത് സ്വാഗതം പറഞ്ഞു, ഖത്തീബ് മുഹിയുദ്ദീൻ അൽ അസ്ഹരി പ്രാർത്ഥന നടത്തി, മുബാറക്ക് ഹസൈനാർ ഹാജി, എംപി നൗഷാദ്, സൺലൈറ്റ് അബ്ദുറഹിമാൻ ഹാജി,മുഹമ്മദ് കുഞ്ഞി സുലൈമാൻ, എൻ വി നാസർ, എം സി അബ്ദുൽഖാദർ, അഷറഫ് പി, ബാസിത്ത് പാലക്കി, സമീർ മാണിക്കോത്ത്, നാദിർഷ മല്ലമ്പലം, യൂനുസ് ബദർ നഗർ, തുടങ്ങിയവർ സംസാരിച്ചു.

0 Comments