നീലേശ്വരം: പള്ളിക്കരയിലെ ഒരു ക്ഷേത്രത്തിലെ ഉല്‍സവാഘോഷത്തിനിടെ തെയ്യത്തിന്റെ അടിയേറ്റ് യുവാവ് വീഴുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നീലേശ്വരം പള്ളിക്കര പാലരെകീഴില്‍ ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ തെയ്യം വെള്ളാട്ടത്തിനിടയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയില്‍ പൂമാരുതന്‍ ദൈവത്തിന്റെ വെള്ളാട്ടം കെട്ടിയാടുന്നതിനിടെ തെയ്യത്തിന്റെ അടിയേല്‍ക്കുകയായിരുന്നു. വാളും പരിചയുമേന്തിയ തെയ്യത്തിന്റെ തട്ടേറ്റ് ബോധരഹിതനായി വീണ യുവാവിനെ ആളുകള്‍ എടുത്തുകൊണ്ട് പോവുന്നതടക്കമുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പരിക്കേറ്റ നീലേശ്വരം സ്വദേശി മനുവിനെ അപ്പോള്‍ തന്നെ ആളുകള്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് പറഞ്ഞയച്ചു.
ഭയപ്പെടുത്തുന്നതിന്റെ ഭാഗമായി വെള്ളാട്ടം ആളുകളെ തട്ടാറുണ്ട്. തെയ്യത്തില്‍ നിന്നും തട്ട് വാങ്ങാനും തെയ്യത്തെ ആവേശത്തിലേറ്റാനും വിശ്വാസികള്‍ ആര്‍പ്പുവിളികളുമായി ചുറ്റും കൂടും. ഇങ്ങനെ നിന്നതായിരുന്നു മനുവും സുഹൃത്തും. തെയ്യത്തിന്റെ തട്ടേറ്റ് യുവാവ് ബോധരഹിതനായി വീഴുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നതോടെ കടുത്ത വിമര്‍ശനമാണ് തെയ്യം കെട്ടിയ ആള്‍ക്കെതിരെ ഉയര്‍ന്നത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ