ഷാർജ വ്യവസായ മേഖലയിൽ വൻ തീപിടിത്തം. ഇന്ന് (16) ഉച്ചയ്ക്ക് രണ്ടിന് ശേഷമാണ് ഇൻഡസ്ട്രിയൽ ഏരിയ 6-ലെ ഒരു വെയർഹൗസിൽ തീ പടർന്നുപിടിച്ചത്. വെയർഹൗസിന്റെ വലിയ ഭാഗം പൂർണമായി അഗ്നിക്കിരയായി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും വെയർഹൗസുകൾക്ക് വലിയ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം.
തീപ്പിടിത്തം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന തൊഴിലാളികളും താമസക്കാരും അവരുടെ സാധന സാമഗ്രികൾ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു.
തൊട്ടടുത്തുള്ള വെയർഹൗസുകളിലേക്ക് തീ പടരാതിരിക്കാൻ തൊഴിലാളികൾ അവരുടെ ജോലികൾ മാറ്റിവച്ച് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. വിവരം ലഭിച്ച ഉടൻ തന്നെ സിവിൽ ഡിഫൻസ് ടീമുകൾ സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമാക്കാൻ കുറഞ്ഞത് അഞ്ച് അഗ്നിശമന വാഹനങ്ങളെങ്കിലും സ്ഥലത്ത് എത്തിച്ചേർന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കി. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

0 Comments