നിയമസഭ തിരഞ്ഞെടുപ്പിൽ UDF 100 സീറ്റിന് മുകളിൽ നേടുമെന്ന് പി വി അൻവർ. ഇന്ന് സന്തോഷകരമായ ദിവസം. ഇടതുപക്ഷ MLA സ്ഥാനം രാജിവെച്ച ശേഷം ഒരുപാട് പ്രതിസന്ധികൾ നേരിട്ടു. UDF ന്റെ മുഴുവൻ നേതാക്കളേയും പ്രവർത്തകരെയും സ്നേഹപൂർവ്വം അഭിവാദ്യം ചെയ്യുന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടി നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്ന പാവപ്പെട്ട സഖാക്കൾ ആണ് ഇത്തവണ വോട്ട് ചെയ്തത്. അവരും വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പിണറായിസത്തിനെതിരെ വോട്ട് ചെയ്യും. നിയമസഭ തിരഞ്ഞെടുപ്പിൽ UDF 100 സീറ്റിന് മുകളിൽ നേടും.
കേരളത്തിൻ്റെ മതേതര സ്വഭാവത്തിൻ്റെ കടയിൽ കത്തിവെക്കുന്ന നിലപാട് ഒരു ഇടത് പക്ഷ മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടായി എന്നറിഞ്ഞ ജനങ്ങൾ ആണ് പിണറായിക്ക് എതിരെ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്. നിരുപാധിക പിന്തുണയാണ് UDF ന് കൊടുത്തത്.മുന്നണിക്ക് ഗുണമാകുന്ന കാര്യത്തിന് കൂടെ നിൽക്കും. ഒരു സീറ്റും ആവശ്യപ്പെട്ടിട്ടില്ല.
പിണറായിസവും മരുമോനിസവും ക്യാൻസർ പോലെ. കേരളത്തിലെ ആരും അംഗീകരിക്കാത്ത പച്ച വർഗീയത പറയുന്ന വെള്ളാപ്പള്ളിയേ തോളിൽ കേറ്റിയാണ് പിണറായി നടക്കുന്നത്.ഇത് എല്ലാവരും കൈവിട്ട ഗവണ്മെന്റ്. UDF നേതൃത്വം പറയുന്ന ഏത് മണ്ഡലത്തിലും മത്സരിക്കും. മത്സരിക്കേണ്ട, ക്യാമ്പയിനർ ആയാൽ മതി എന്ന് പറഞ്ഞാൽ ക്യാമ്പയിനർ ആയി നിൽക്കുമെന്നും പി വി അൻവർ വ്യക്തമാക്കി.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ