നിയമം ലംഘിച്ച് പുലര്‍ച്ചെ വരെ ഉച്ചഭാഷിണി ഉപയോഗിച്ച ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ക്കും ഗാനമേള സംഘാംഗത്തിനും എതിരെ പൊലീസ് കേസെടുത്തു. പയ്യന്നൂർ ഏഴോം, ചെങ്ങല്‍, ശ്രീകൃഷ്ണ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ നിഷാന്ത്, കലേഷ്, കമ്മിറ്റി അംഗങ്ങള്‍ പയ്യന്നൂരിലെ എസ് എസ് ഓര്‍ക്കസ്ട്രയിലെ സുബൈര്‍ തായിനേരി എന്നിവര്‍ക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് ചൊവ്വാഴ്ച രാത്രി 10മണി മുതല്‍ ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിവരെ ഉച്ചഭാഷിണി ഉപയോഗിച്ച് ഗാനമേള നടത്തി നിയമ ലംഘനം നടത്തിയെന്നാണ് കേസ്. നിശ്ചിത സമയത്തിനു ശേഷവും ഉച്ചഭാഷിണി ഉപയോഗിച്ച് ഗാനമേള നടത്തുന്നത് അവസാനിപ്പിക്കണമെന്ന് സ്ഥലത്തെത്തിയ ഇന്‍സ്‌പെക്ടര്‍ എം കെ സത്യനാഥന്‍ ആവശ്യപ്പെട്ടുവെങ്കിലും അനുസരിച്ചില്ലത്രെ. ഇതേ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ