അലീഗഡ്: ഉത്തര്‍പ്രദേശിലെ അലീഗഡ് മുസ്ലിം സര്‍വകലാശാല കാംപസില്‍ അധ്യാപകനെ വെടിവച്ചു കൊന്നു. ഇന്നലെ രാത്രി ഭക്ഷണം കഴിഞ്ഞ് നടക്കാന്‍ ഇറങ്ങിയ റാവു ഡാനിഷാണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ എത്തിയ സംഘമാണ് ഡാനിഷിനെ വെടിവച്ചതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. തലയില്‍ ഏറ്റ വെടിയാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരുന്നതായി പോലിസ് അറിയിച്ചു. അലീഗഡ് സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ഥി കൂടിയാണ് ഡാനിഷ്. പിതാവ് ഹിലാലും ഇവിടെ അധ്യാപകനായിരുന്നു. മാതാവും സര്‍വകലാശാലയില്‍ തന്നെ ജോലിയെടുത്ത് വിരമിച്ചിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ